മലയാളിയെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് കർണാടകത്തിൽ ആൾക്കൂട്ടം തല്ലിക്കൊന്നു
- Published by:Sneha Reghu
- news18-malayalam
Last Updated:
മരിച്ച അഷ്റഫിന് മാനസികാസ്വാസ്ഥ്യമുള്ളതായി കുടുംബം പറയുന്നു
കർണാടകത്തിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചുള്ള ആൾക്കൂട്ട ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. വയനാട് പുൽപള്ളി സ്വദേശി അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി കുടുംബം പറയുന്നു.
സംഭവത്തിൽ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരുവിന് അടുത്ത് ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂടപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുർട്ടി ക്ഷേത്ര ഗ്രൗണ്ടിന് സമീപം മൈതാനത് മരിച്ചനിലയിലാണു ഇയാളെ കണ്ടെത്തിയത്.
പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെ ഇയാൾ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതാണ് വാക്കേറ്റത്തിനും കൊലപാതകത്തിനും കാരണമെന്ന് പ്രചാരണം ഉണ്ടെങ്കിലും ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
പോസ്റ്റ്മോർട്ടത്തിൽ ആന്തരിക രക്തസ്രാവവും മുതുകിൽ പല തവണകളായി അടിയേറ്റതായും കണ്ടെത്തിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഘം ചേർന്ന് മർദിച്ച് കൊന്നതാണെന്നു തെളിഞ്ഞത്. 19 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു.
advertisement
കുടുപ്പു സ്വദേശികളായ ടി.സച്ചിൻ (26), ദേവദാസ് (50), ദീക്ഷിത് (32), നടേശ (33), മഞ്ചുനാഥ (32), വിവിയൻ അൽവാരിസ് (41), ശ്രീദത്ത (32), പ്രദീപ് കുമാർ (35), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37), പെദമാലെ സ്വദേശി സായിദീപ് (29), വാമഞ്ചൂർ സ്വദേശി സന്ദീപ് (23), ബിജയ് സ്വദേശി രാഹുൽ (23) പദവ് സ്വദേശി മനീഷ് ഷെട്ടി (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഇരുപത്തഞ്ചിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Location :
Mangalore,Dakshina Kannada,Karnataka
First Published :
April 30, 2025 7:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലയാളിയെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് കർണാടകത്തിൽ ആൾക്കൂട്ടം തല്ലിക്കൊന്നു