നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തട്ടിക്കൊണ്ടുപോയ കുട്ടിയെ ഒളിപ്പിക്കാൻ ഇടം ലഭിച്ചില്ല; നാല് വയസ്സുകാരനെ സംഘം കൊന്നു

  തട്ടിക്കൊണ്ടുപോയ കുട്ടിയെ ഒളിപ്പിക്കാൻ ഇടം ലഭിച്ചില്ല; നാല് വയസ്സുകാരനെ സംഘം കൊന്നു

  തട്ടിക്കൊണ്ടു പോയതിന് ശേഷം കുട്ടിയെ ഒളിപ്പിക്കാൻ സ്ഥലം ലഭിച്ചില്ല. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഗ്രേറ്റർ നോയിഡ: നാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ഒളിപ്പിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിലെ സുരാജ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ മൃതദേഹം പ്രദേശത്തെ ചതുപ്പ് നിലത്തിൽ നിന്ന് കണ്ടെത്തി.

   ജനുവരി 24 ന് കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഹൃതിക് എന്ന നാല് വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. കുട്ടിയെ കാണാനില്ലെന്ന് പൊലീസിന് പരാതി നൽകിയെങ്കിലും വേണ്ട രീതിയിൽ അന്വേഷണം നടന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. ഇവരുടെ മൂന്ന് മക്കളിൽ ഇളയവനാണ് ഹൃതിക്.

   കുട്ടിയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ഗ്രാമത്തിൽ എത്തിയ രണ്ട് പേരാകാം സംഭവത്തിന് പിന്നിലെന്ന് മതാപിതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ഇവരെ കുറിച്ച് അന്വേഷിച്ച പൊലീസ് സംഘത്തിലെ ഒരാളായ അനിൽ എന്നയാളെ അറസ്റ്റ് ചെയ്തു. തുടർന്നാണ് കൂട്ടാളി വിജയിയേയും പൊലീസ് പിടികൂടുന്നത്.

   You may also like:ഭക്ഷണം തയ്യാറാക്കിയില്ല; 65 കാരിയെ ഭർത്താവും വളർത്തു മകനും ചേർന്ന് കൊന്നു

   കുട്ടിയെ തട്ടിക്കൊണ്ടുപോയത് തങ്ങൾ തന്നെയാണ് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു. തട്ടിക്കൊണ്ടു പോയതിന് ശേഷം കുട്ടിയെ ഒളിപ്പിക്കാൻ സ്ഥലം ലഭിച്ചില്ല. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.

   You may also like:ഒരു കപ്പ് ചായ കുടിച്ചു, പിന്നാലെ തുടർച്ചയായ ഏമ്പക്കം; എട്ട് മാസമായി അജ്ഞാത രോഗവുമായി 60 കാരൻ

   തട്ടിക്കൊണ്ടുപോയ അന്ന് തന്നെ സംഘം കുട്ടിയെ കൊന്നിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി മാതാപിതാക്കളിൽ നിന്നും പണം ആവശ്യപ്പെടാനായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ പരിഭ്രാന്തരായി കൊലപാതകം നടത്തുകയായിരുന്നു.

   കുട്ടിയുടെ മൃതദേഹത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്ക് കണ്ടെത്തിയിട്ടുണ്ട്. കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. തല രണ്ടായി മുറിഞ്ഞ നിലയിലായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.

   മറ്റൊരു സംഭവം

   കോവിഡ് 19 വാക്സിൻ എന്ന പേരിൽ വ്യാജ കുത്തിവെപ്പ് നൽകി വൃദ്ധ ദമ്പതികളുടെ സ്വർണം കവർന്നതായി പരാതി. നഴ്സിങ് വിദ്യാർത്ഥിനിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മരുന്ന് കുത്തിവെച്ചാണ് കവർച്ച നടത്തിയത്.

   ഹൈദരാബാദിലെ ലളിത നഗർ എന്ന സ്ഥലത്ത് ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. കെ ലക്ഷ്മൺ, കസ്തൂരി എന്നീ വൃദ്ധ ദമ്പതികളാണ് കവർച്ചയ്ക്ക് ഇരയായത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ലക്ഷ്മൺ. അനുഷ എന്ന നഴ്സിങ് വിദ്യാർത്ഥിനിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

   ഹൈദരാബാദിലെ സ്വകാര്യ നഴ്സിങ് കോളേജിലെ വിദ്യാർത്ഥിനിയാണ് അനുഷ. ഹൈദരാബാദിലെ മീർപത് സ്വദേശിനിയാണ്. ലക്ഷ്മണിന്റേയും കസ്തൂരിയുടേയും വീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അനുഷയും ഭർത്താവും. ശനിയാഴ്ച്ച ഇരുവരുടേയും വീട്ടിലെത്തിയ അനുഷ കോവിഡ് വാക്സിൻ എടുക്കുന്നുണ്ടോ എന്ന് ആരായുകയായിരുന്നു.

   നഴ്സായി ജോലി ചെയ്യുന്നതിനാൽ തനിക്ക് കോവിഡ് വാക്സിൻ ലഭിക്കുമെന്നും അനുഷ ദമ്പതികളെ അറിയിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെ വാക്സിനുമായി വീട്ടിലെത്താമെന്ന് അറിയിക്കുകയും ചെയ്തു. പറഞ്ഞതു പോലെ മൂന്ന് മണിക്ക് അനുഷ ഇരുവരുടേയും വീട്ടിലെത്തി. രണ്ട് പേർക്കും മരുന്ന് കുത്തിവെച്ചു.

   വാക്സിൻ കുത്തിവെച്ചതിന് ശേഷം ഉറക്കം വരുമെന്നും അനുഷ ദമ്പതികളെ ധരിപ്പിച്ചിരുന്നു. കുത്തിവെപ്പ് എടുത്തതിന് പിന്നാലെ താനും ഭർത്താവും ഉറങ്ങിപ്പോയതായി കസ്തൂരി പറയുന്നു. വൈകിട്ട് 6.30 ഓടെയാണ് പിന്നെ ഇവർ ഉണരുന്നത്.

   ഉറക്കമെണീറ്റ ശേഷം തന്റെ താലി മാലയടക്കം നഷ്ടമായതായി കസ്തൂരി മനസ്സിലാക്കി. താലി മാലയ്ക്ക് പുറമെ, സ്വർണ മോതിരം, കമ്മൽ, വിവാഹ മോതിരം എന്നിവയും നഷ്ടമായിരുന്നു. മയക്കുമരുന്ന് കുത്തിവെച്ച് കവർച്ച നടന്നതായി മനസ്സിലായതോടെ ഇരവുരും മീർപത് പൊലീസിൽ പരാതി നൽകുകയായിരുന്നു. 93 ഗ്രാം സ്വർണമാണ് നഷ്ടമായത്.
   Published by:Naseeba TC
   First published:
   )}