Infant Murder | കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മക്കളെ കൊല്ലുമെന്ന് ബിനോയി ഭീഷണിപ്പെടുത്തിയതായി ഒന്നര വയസുകാരിയുടെ അമ്മ സിക്‌സി.
കൊച്ചി: ഹോട്ടലില്‍ വെച്ച് മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവ് ഒന്നരവയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന(Murder) സംഭവത്തില്‍ മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു. കുട്ടിയുടെ അമ്മ വിദേശത്ത് നിന്നെത്തിയിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവ് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കലൂരിലെ ഹോട്ടല്‍ മുറിയില്‍വെച്ചാണ് പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. മക്കളെ കൊല്ലുമെന്ന് ബിനോയി ഭീഷണിപ്പെടുത്തിയതായി ഒന്നര വയസുകാരിയുടെ അമ്മ സിക്‌സി. ഭീഷണിയേക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കുട്ടികളെ വിട്ടുതരണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് സജീവ് അനുവദിച്ചില്ലെന്നും സിക്‌സിയും അമ്മയും പറയുന്നു
ഇതിനിടെ മരിച്ച കുട്ടിയുടെ അച്ഛന്‍ മദ്യപിച്ച് സ്ഥലത്തെത്തിയതിനേത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. കൊല്ലപ്പെട്ട നോറ മരിയയുടെ പിതാവ് സജീവിനാണ് ഭാര്യയായ ഡിക്‌സിയുടെ വീടിന് അടുത്ത് വച്ച് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ സംസ്‌കാരത്തിന് പിന്നാലെ രാത്രിയോടെ ഡിക്‌സിയുടെ വീട്ടിലേക്ക് സജീവ് എത്തുകയായിരുന്നു.
advertisement
വിദേശത്ത് ജോലിയുള്ള കുഞ്ഞിന്റെ അമ്മ, മുത്തശിയെ നോക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മുത്തശിയും കാമുകനും ഹോട്ടലില്‍ മുറിയെടുത്തത്. ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് രാത്രിയില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവന്നത്.
advertisement
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കുട്ടിയുടെ മുത്തശിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
Location :
First Published :
Mar 10, 2022 7:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Infant Murder | കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; മൂത്തകുട്ടിയെ മാതാവിന്റെ സംരക്ഷണത്തില്‍ വിട്ടു










