കൊച്ചിയിലെ കൂട്ടബലാത്സംഗം: 19കാരിയെ കൊണ്ടുവന്നത് ഡിജെ പാർട്ടിക്ക്; പ്രതികൾക്കെതിരെ ഗൂഢാലോചനാ കുറ്റവും

Last Updated:

സംഭവം ആസൂത്രിതമാണോ എന്നത് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി

കൊച്ചി: ഓടുന്ന കാറില്‍ മോഡലായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനി ഡോളി എന്ന് വിളിക്കുന്ന ഡിംപിള്‍ ലാംബ, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
19 വയസ്സുള്ള മോഡലാണ് ബലാത്സംഗത്തിനിരയാത്. ഡി ജെ പാര്‍ട്ടി എന്നുപറഞ്ഞാണ് യുവതിയെ ബാറില്‍ കൊണ്ടുവന്നത്. എല്ലാവരും അവിടെവെച്ച് മദ്യപിച്ചു. തുടര്‍ന്ന് കാറില്‍ കയറ്റികൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവം ആസൂത്രിതമാണോ എന്നത് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ ഗൂഢാലോചനാക്കുറ്റം കൂടി ചുമത്തിയിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
advertisement
യുവതിയുടെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശിനിയും മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. അങ്ങനെയാണ് ഇരുവരും തമ്മില്‍ പരിചയം. രാജസ്ഥാന്‍ സ്വദേശിനിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മദ്യത്തിൽ പൊടി കലര്‍ത്തി നല്‍കി എന്നതടക്കമുള്ള മൊഴികള്‍ സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണം. ഇതിനായി രക്തസാംപിളുകളടക്കം ശേഖരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
Also Read- യുവതിയുമായി കൊച്ചി നഗരത്തിലൂടെ 45 മിനിറ്റ് വാഹനം ഓടിച്ചു; രാജസ്ഥാൻ സ്വദേശിനി ഹോട്ടലിൽ കാത്തുനിന്നു
ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ ആശുപത്രിയില്‍നിന്നാണ് പോലീസിനെ വിവരമറിയിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിക്ക് ശേഷമാണ് സംഭവം നടന്നിട്ടുള്ളതെന്നും ബാറിലും താമസസ്ഥലത്തും അടക്കം പോലീസ് പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ കൂട്ടബലാത്സംഗം: 19കാരിയെ കൊണ്ടുവന്നത് ഡിജെ പാർട്ടിക്ക്; പ്രതികൾക്കെതിരെ ഗൂഢാലോചനാ കുറ്റവും
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement