മോഡലുകൾ മരിച്ച കാറപകടം; ഓഡി കാറോടിച്ചിരുന്ന സൈജു മാപ്പുസാക്ഷിയാകുമോ? ചോദ്യം ചെയ്ത് വിട്ടയച്ചതിൽ ദുരൂഹത

Last Updated:

നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും  കേസിൽ  പ്രതികൾ ആകുമ്പോഴും സംഭവത്തിൽ അതിനേക്കാൾ  കൂടുതൽ  ഉൾപ്പെട്ടിട്ടുള്ള സൈജു പ്രതിയല്ല എന്നതാണ് ശ്രദ്ധേയം.

News18 Malayalam
News18 Malayalam
കൊച്ചി: പാലാരിവട്ടത്ത് (Palarivattom) കാറപകടത്തിൽ (Car Accident) മോഡലുകൾ  (Models) കൊല്ലപ്പെട്ട സംഭവത്തിൽ  അപകടം നടന്ന കാറിനെ പിന്തുടർന്ന ആഡംബര കാർ ഓടിച്ചിരുന്നയാളെ ചോദ്യം ചെയ്ത് വിട്ടയച്ചതിൽ ദുരൂഹത. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളെ മാപ്പുസാക്ഷിയാക്കാൻ പോലീസ് നീക്കം നടത്തുന്നതായും പ്രതിഭാഗം ആരോപിക്കുന്നുണ്ട്.
മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ഒരു തവണ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സൈജു എത്തിയില്ല. സൈജുവിന്റെ ഫോണും സ്വിച്ച് ഓഫ്‌ ചെയ്യപ്പെട്ട നിലയിൽ ആണ്. സൈജുവിനോട്‌ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് പറഞ്ഞെങ്കിലും അതും അതിനുമുന്നേ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും  കേസിൽ  പ്രതികൾ ആകുമ്പോഴും സംഭവത്തിൽ അതിനേക്കാൾ  കൂടുതൽ  ഉൾപ്പെട്ടിട്ടുള്ള സൈജു പ്രതിയല്ല എന്നതാണ് ശ്രദ്ധേയം.
advertisement
റോയി അടക്കമുള്ളവരുടെ  ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഇക്കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ ഈ പഴുതു തന്നെയായിരുന്നു  പ്രതികൾക്കെല്ലാം ജാമ്യം കിട്ടുന്നതിൻ്റെ പ്രധാന കാരണവും. മോഡലുകൾ കൊല്ലപ്പെട്ടതിൽ ദുരൂഹതയില്ലെന്ന്  പൊലീസ് പറയുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ തുടങ്ങുന്നത് ഹോട്ടലിൽ നിന്നാണെന്ന്  അടിവരയിടുന്നുണ്ട് .എന്നാൽ  അവിടെയും പിന്നീട്  കാറിന് പിറകിലും ഒരുപോലെ സഞ്ചരിച്ച ഒരാളെ  എന്തുകൊണ്ട് പോലീസ് ഒഴിവാക്കുന്നു എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.
advertisement
മോഡലുകൾക്ക്  ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്തു തൻ്റെ വീട്ടിലേക്ക്  സൈജു ക്ഷണിച്ചതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഹ്മാൻ തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ഇയാളെ ഒഴിവാക്കുന്നത് ഹോട്ടലുടമ റോയിക്കെതിരെ മൊഴിനൽകി നൽകി മാപ്പുസാക്ഷി ആക്കാൻ വേണ്ടിയാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആരോപണം.
കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള  മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അതേ സമയം കേസെറ്റെടുത്ത ക്രൈം ബ്രാഞ്ച് പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടങ്ങി.
advertisement
നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്.
ഇതിനെക്കുറിച്ച് കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പോലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നിശാ പാർട്ടികൾ നടന്ന രണ്ട് ഹാളിലെയും ഇവിടേക്കുള്ള പ്രവേശന കവാടത്തിലും ദൃശ്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. മോഡലുകൾക്ക് ലഹരി നൽകിയെന്ന്  റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവിടങ്ങളിലെ ദൃശ്യങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
advertisement
ഹോട്ടലിൽ വെച്ച് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പ്രതികൾ ഉപേക്ഷിച്ചെന്ന് മൊഴി നൽകിയ ഹാർഡ് ഡിസ്ക് കണ്ടെത്തുന്നതിനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.  ഇതിനായി  കായലിൽ പൊലീസ് പരിശോധന നടത്തും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഡലുകൾ മരിച്ച കാറപകടം; ഓഡി കാറോടിച്ചിരുന്ന സൈജു മാപ്പുസാക്ഷിയാകുമോ? ചോദ്യം ചെയ്ത് വിട്ടയച്ചതിൽ ദുരൂഹത
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement