advertisement

കൊല്ലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു; ജീവനക്കാരൻ പിടിയിൽ

Last Updated:

കൂലി സംബന്ധമായ തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്

കൊല്ലപ്പെ‌ട്ട സക്കീർ ഹുസൈൻ, പിടിയിലായ ഇർഷാദ്
കൊല്ലപ്പെ‌ട്ട സക്കീർ ഹുസൈൻ, പിടിയിലായ ഇർഷാദ്
കൊല്ലം: ചടയമംഗലം കൂരിയോട് ഹോട്ടൽ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു. സ്‌പൈസി ഹോട്ടൽ ഉടമ സക്കീർ ഹുസൈനാണ് കൊല്ലപ്പെട്ടത്. പ്രതിയായ മലപ്പുറം സ്വദേശി ഇർഷാദ് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കൂലി സംബന്ധമായ തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
കടക്കൽ മേഖലയിലുള്ള സക്കീറിന്റെ മറ്റൊരു ഹോട്ടലിൽ നേരത്തെ ജോലി ചെയ്തിരുന്ന ഇർഷാദ്, കൂലി സംബന്ധമായ തർക്കത്തെത്തുടർന്ന് നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ഒരു മാസം മുൻപാണ് ഇയാൾ തിരികെ ജോലിയിൽ പ്രവേശിച്ചത്.
തിങ്കളാഴ്ച കൂരിയോടുള്ള ഹോട്ടലിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു ഉടമയായ സക്കീർ. ഇവിടേക്കെത്തിയ ഇർഷാദ് ഹോട്ടലിന്റെ മുകളിലത്തെ മുറിയിൽ വെച്ച് സക്കീറിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം നാട്ടിൽ അത്യാവശ്യമായി പോകണമെന്ന് മറ്റൊരു ജീവനക്കാരനെ വിശ്വസിപ്പിച്ച് ബസ് സ്റ്റാൻഡിലെത്തിയ ഇർഷാദ് അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇയാളെ മണ്ണന്തലയിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ചടയമംഗലം പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
advertisement
Summary: In a tragic incident in Kollam, a hotel owner was stabbed to death by his employee following a dispute over wages. The victim has been identified as Sakeer Hussain, the owner of Spicy Hotel in Kuriyodu, Chadayamangalam. The murder took place in a room above the hotel while Sakeer was visiting the premises to oversee maintenance work on Monday.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു; ജീവനക്കാരൻ പിടിയിൽ
Next Article
advertisement
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
ലോകം ആശങ്കയിൽ; ആത്മവിശ്വാസത്തോടെ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും; ഇപ്സോസ് റിപ്പോർട്ട്
  • ഇപ്സോസ് റിപ്പോർട്ട്: ശുഭാപ്തിവിശ്വാസത്തിൽ ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യയും മുന്നിലാണ്

  • 29 രാജ്യങ്ങളിൽ ഭൂരിപക്ഷം തെറ്റായ ദിശയെന്ന് കരുതുമ്പോൾ ഇന്ത്യയിൽ ആത്മവിശ്വാസം ഉയർന്ന നിലയിൽ

  • ഇന്ത്യയിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, അഴിമതി എന്നിവയാണ് പ്രധാന ആശങ്കകൾ

View All
advertisement