advertisement

ഒപ്പം താമസിച്ചിരുന്നയാൾ യുവതിയുടെ ശരീരത്ത് മദ്യം ഒഴിച്ച് തീ കൊളുത്തി

Last Updated:

യുവതിയും യുവാവും കുറേ നാളുകളായി ലിവിങ് ‌ടുഗതർ ബന്ധത്തിലായിരുന്നു. കഴിഞ്ഞ രാത്രി ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടായി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
തൃശൂർ കൊടകര ആളൂരിൽ യുവതിയു‌ടെ ശരീരത്തിൽ മദ്യം ഒഴിച്ച് തീ കൊളുത്തി ആൺസുഹൃത്തിന്റെ ക്രൂരത. കണ്ണൂർ സ്വദേശിനി ലീന ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒരുമിച്ചു താമസിക്കുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ശാസ്താംകുന്ന് സ്വദേശി ശരത് വിഷ്ണു ലഹരിക്ക് അടിമയെന്നാണ് വിവരം. ഇരുവരും തമ്മിലുണ്ടായ വഴക്കിന് തുടർന്ന് യുവതിയെ വിഷ്ണു തീ കൊളുത്തുകയായിരുന്നു എന്നാണ് സൂചന.
കണ്ണൂർ സ്വദേശിനി ലീനയും വിആർ പൂരം ശാസ്താംകുന്ന് സ്വദേശി ശരത് വിഷ്ണുവും കുറേ നാളുകളായി ലിവിങ് ‌ടുഗതർ ബന്ധത്തിലായിരുന്നു. കൊടകരയ്ക്ക് സമീപം വെള്ളാഞ്ചിറയിലാണ് ഇവർ ഒന്നിച്ച് താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രി ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കുണ്ടായി. ഇതേത്തുടർന്ന് ശരത്, യുവതിയുടെ തലയിലൂടെ മദ്യമൊഴിച്ച് തീകൊളുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ യുവതിയെ ശരത് തന്നെയാാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിനിടെ പ്രതിയുടെ കൈയ്ക്ക് പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്.
advertisement
ചാലക്കുടി പൊലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്ക് പ്രതി രക്ഷപ്പെട്ടു. പിന്നീട് ലീനയിൽ നിന്ന് പൊലീസും ആശുപത്രി അധികൃതരും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വഴക്കിനിടെ ശരത്ത് തന്റെ തലയിലൂടെ മദ്യമൊഴിച്ച് തീകൊളുത്തിയെന്നാണ് യുവതിയുടെ മൊഴി.
ലീന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മണിക്കൂറുകൾക്കുള്ളിൽ തന്നെ ശരത്തിനെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ വീട്ടിൽ സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ശരത് ലഹരിക്ക് അടിമയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. വയറിലും നെഞ്ചിലും ഉൾപ്പെടെ ഗുരുതരമായി പരുക്കേറ്റ ലീനയെ തൃശൂര്‍ മെഡിക്കൽ കോളജിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
advertisement
Summary: In Thrissur, a young woman was brutally set on fire by her boyfriend who poured alcohol on her body. Leena, a native of Kannur, is undergoing treatment in the hospital with serious injuries. Following the incident, the police took her boyfriend, who lives with her, into custody. The accused, Sarath Vishnu, a native of Sasthamkunnu, is reportedly addicted to drugs. It is reported that Vishnu set the young woman on fire following a fight between the two
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒപ്പം താമസിച്ചിരുന്നയാൾ യുവതിയുടെ ശരീരത്ത് മദ്യം ഒഴിച്ച് തീ കൊളുത്തി
Next Article
advertisement
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്
  • ഇസ്‌ലാമിക രാജ്യങ്ങൾക്കിടയിൽ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്‍റ് പ്രസംഗിച്ചു

  • മുസ്ലീം രാജ്യങ്ങൾക്കിടയിലെ ഭിന്നതയിൽ നിന്ന് ലാഭമുണ്ടാക്കുന്നത് ഇസ്രായേലാണെന്ന് പെസെഷ്കിയാൻ

  • അമേരിക്കയും ഇസ്രായേലും ഇറാന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് ഇറാൻ തിരിച്ചടിച്ചു

View All
advertisement