ബസ് കാത്തുനിന്ന 13കാരനെ ബുള്ളറ്റിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ പിടിയിൽ

Last Updated:

ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്

ഫൈസൽ
ഫൈസൽ
കോഴിക്കോട്: പോക്സോ കേസിൽ മദ്രസാ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മാലൂർ സ്വദേശിയായ കെ കെ ഫൈസൽ (31)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് കാത്തുനിന്ന 13 വയസുകാരനെ ബുള്ളറ്റിൽ‌ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.
ബാലുശ്ശേരി സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുന്നൂറിലേറെ സിസിടിവികളിലെ ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെൽ സഹായത്തോടെയുമാണ് പ്രതിയെ കണ്ടെത്തിയത്. ‌
ഇതും വായിക്കുക: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 പേർ മരിച്ചു
ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി പി ദിനേശിന്റെ നിർദേശപ്രകാരം ബാലുശ്ശേരി സബ് ഇൻസ്പെക്ടർ ഗ്രീഷ്മയുടെ നേതൃത്വത്തിൽ കുറ്റ്യാടി പത്തിരിപ്പറ്റ എന്ന സ്ഥലത്ത് നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
advertisement
സമാനമായ പരാതിയിൽ‌ മാലൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പ്രതിയുടെ പേരിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
Summary: Police have arrested a madrasa teacher in a POCSO case. The police have arrested KK Faisal (31), a native of Malur, Kannur. He was accused of taking a 13-year-old boy who was waiting for a bus in a bullet and attempting to sexually assault him.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസ് കാത്തുനിന്ന 13കാരനെ ബുള്ളറ്റിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ പിടിയിൽ
Next Article
advertisement
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല്‍
ഡല്‍ഹി ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും രണ്ട് കൂട്ടാളികളും 2022ല്‍ തുര്‍ക്കി സന്ദര്‍ശിച്ചുവെന്ന് കണ്ടെത്തല
  • ഡൽഹി സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബി 2022ൽ തുർക്കി സന്ദർശിച്ചതായി കണ്ടെത്തി.

  • ഉമർ നബി തുർക്കിയിൽ 14 പേരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

  • ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകളും തിരച്ചിലും നടന്നുകൊണ്ടിരിക്കുകയാണ്.

View All
advertisement