കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 പേർ മരിച്ചു

Last Updated:

സോണി എസ് കുമാർ അർച്ചനയെ രക്ഷിച്ച് മുക്കാൽ ഭാഗത്തോളം മുകളിലേക്ക് വന്നിരുന്നു. ഈ സമയത്ത് കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞ് ഇരുവരും ഉള്ളിലേക്ക് വീഴുകയായിരുന്നു

അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ് കുമാർ
അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി എസ് കുമാർ
കൊല്ലം: കിണറ്റിൽ വീണ യുവതിയും രക്ഷിക്കാൻ ശ്രമിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥനും യുവതിക്ക് ഒപ്പം താമസിച്ചിരുന്ന യുവാവും മരിച്ചു. കൊട്ടാരക്കര ഫയർഫോഴ്സ് യൂണിറ്റ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ ഇളമ്പ മമതയിൽ സോണി എസ് കുമാർ (36), നെടുവത്തൂർ പഞ്ചായത്ത് ആനക്കോട്ടൂർ പടിഞ്ഞാറ് മുണ്ടുപാറയ്ക്കൽ വിഷ്ണു വിലാസത്തിൽ അർച്ചന (33), അർച്ചനയ്ക്ക് ഒപ്പം താമസിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ശിവകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞാണ് അപകടം.
അർച്ചന ഹോം നഴ്സാണ്. രണ്ടുമാസം മുൻപാണ് ശിവകൃഷ്ണൻ അർച്ചനയ്ക്ക് ഒപ്പം താമസം തുടങ്ങിയത്. ഇന്നലെ രാത്രി ശിവകൃഷ്ണൻ മദ്യപിച്ച് വീട്ടിൽ ബഹളം വെച്ചിരുന്നു. വീട്ടിൽ ബാക്കിയിരുന്ന മദ്യം അർച്ചന ഒളിപ്പിച്ചുവച്ചു. ഇത് ചോദ്യം ചെയ്ത ശിവകൃഷ്ണൻ അർച്ചനയെ മർദിച്ചു. ഇതോടെ രാത്രി പന്ത്രണ്ടരയോടെ അർ‌ച്ചന വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു.
കൊട്ടാരക്കരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. സോണി എസ് കുമാർ അർച്ചനയെ രക്ഷിച്ച് മുക്കാൽ ഭാഗത്തോളം മുകളിലേക്ക് വന്നിരുന്നു. ഈ സമയത്ത് കിണറിന്റെ കൽക്കെട്ട് ഇടിഞ്ഞ് ഇരുവരും ഉള്ളിലേക്ക് വീഴുകയായിരുന്നു. കിണറിന്റെ കൽക്കെട്ടിൽ ചാരിനിന്ന് രക്ഷാപ്രവർത്തനത്തിനായി ടോർച്ച് കത്തിച്ചു കൊടുക്കുകയായിരുന്ന ശിവകൃഷ്ണനും കിണറ്റിൽ വീണു.
advertisement
സോണിയെ അപ്പോൾ തന്നെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് അർച്ചനയുടെയും ശിവകൃഷ്ണന്റെയും മൃതദേഹം പുറത്തെടുക്കാനായത്. മൂന്നുപേരുടെയും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. മരിച്ച അർച്ചനയ്ക്ക് മൂന്നു കുട്ടികളുണ്ട്.
Summary: A woman who fell into a well, a Fire Force officer who attempted to rescue her, and the young man living with the woman have died. The deceased are: Sony S. Kumar (36) of Mamatha in Elamba, Attingal, a Fire Force officer from the Kottarakkara unit; Archana (33) of Vishnu Vilasam in Munduparackal, Anakkottoor West, Neduvathur Panchayat; and Sivakrishnan (24) of Kodungallur, who was living with Archana. The accident occurred when the stone wall of the well collapsed.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമടക്കം 3 പേർ മരിച്ചു
Next Article
advertisement
Weekly Love Horoscope  November 10 to 16 | പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും ; വിവാഹാലോചന ലഭിച്ചേക്കും : പ്രണയവാരഫലം അറിയാം
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും ; വിവാഹാലോചന ലഭിച്ചേക്കും : പ്രണയവാരഫലം
  • മേടം രാശിയിൽ ജനിച്ചവർ ഈ ആഴ്ച പങ്കാളിയുമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യും.

  • കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഈ ആഴ്ച താൽപ്പര്യമുള്ള വ്യക്തിയെ കണ്ടുമുട്ടാനും വിവാഹാലോചന ലഭിക്കാനും സാധ്യത.

  • മിഥുനം രാശിയിൽ ജനിച്ചവർക്ക് ഈ ആഴ്ച പ്രണയത്തിൽ പുരോഗതി ഉണ്ടാകാനും അനുയോജ്യരായ പങ്കാളിയെ കണ്ടെത്താനും കഴിയും.

View All
advertisement