കാസർഗോഡ് പന്ത്രണ്ടുകാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്
- Published by:Rajesh V
- news18-malayalam
Last Updated:
മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി പലതവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്
കാസർഗോഡ്: പോക്സോ കേസിൽ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്. കിദൂർ സ്വദേശി അബ്‌ദുൾ ഹമീദിനെ(46) ആണ് ഹോസ്‌ദുർഗ് പോക്സോ കോടതി ശിക്ഷിച്ചത്. 12കാരിയെ മദ്രസയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
2023 നവംബറിലാണ് കേസിന് ആസ്‌പദമായ സംഭവം. നവംബർ മാസം ആദ്യം മുതൽ പല ദിവസങ്ങളിൽ മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് ക്ലാസ്സ് എടുക്കുന്നതിനിടെ അധ്യാപകനായ പ്രതി ലൈംഗിക അതിക്രമം നടത്തി എന്നാണ് കേസ്.
കുമ്പള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്ന് സബ് ഇൻസ്‌പെക്ടർ ആയിരുന്ന അനീഷ് വി കെ ആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ എ ഹാജരായി.
advertisement
Summary: A Madrasa teacher has been sentenced to 14 years of rigorous imprisonment in a POCSO case. The Hosdurg POCSO Court convicted 46-year-old Abdul Hammed, a native of Kidoor, for the crime. The case pertains to the sexual assault of a 12-year-old girl inside a Madrasa. After evaluating the evidence and witness testimonies, the court found the accused guilty and handed down the 14-year sentence along with a fine.
Location :
Kasaragod,Kasaragod,Kerala
First Published :
Dec 30, 2025 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പന്ത്രണ്ടുകാരിയെ മദ്രസയിൽ വെച്ച് പീഡിപ്പിച്ച മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്










