കേദാർനാഥ് യാത്രയ്ക്കിടെ കഴുതയെ കഞ്ചാവ് വലിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഒരാൾ കഴുതയുടെ വായയും മൂക്കും പിടിക്കുന്നതും രണ്ടാമത്തെയാൾ മറ്റേ മൂക്കിലൂടെ പുക ശ്വസിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം.
കേദാർനാഥ് യാത്രയ്ക്കിടെ കഴുതയെ കഞ്ചാവ് വലിപ്പിച്ചയാൾ അറസ്റ്റിൽ. കഴുതയുടെ ഉടമ രാകേഷ് സിംഗ് റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
ചോട്ടി ലിഞ്ചോളിക്ക് സമീപത്തെ ക്യാമ്പിൽ വച്ചാണ് സംഭവം. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ തീർഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാൻ കുതിരകളെയും കഴുതകളേയും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഒരു കഴുതയെയാണ് നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചത്.
ഒരാൾ കഴുതയുടെ വായയും മൂക്കും പിടിക്കുന്നതും രണ്ടാമത്തെയാൾ മറ്റേ മൂക്കിലൂടെ പുക ശ്വസിക്കാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ഏപ്രിൽ 25നാണ് കേദാർനാഥ് യാത്ര ആരംഭിച്ചത്. ഈ രണ്ട് മാസത്തിനിടെ മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട് 14 കേസുകളാണ് എടുത്തത്.
Location :
Thiruvananthapuram,Kerala
First Published :
June 26, 2023 11:01 AM IST