വിവാഹമോചിതയ്ക്ക് വിവാഹവാ​ഗ്‌ദാനം നൽകി പീഡിപ്പിച്ച് 11 ലക്ഷം കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടയിൽ

Last Updated:

2024 നവംബറിലാണ് യുവതി എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പരാതി നൽകിയത്

News18
News18
കൊച്ചി: വിവാഹ വാഗ്ദാനം നൽകി സോഫ്റ്റ്‌വേർ എൻജിനിയറെ പീഡിപ്പിക്കുകയും 11 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ തിരുവനന്തപുരം പള്ളിച്ചൽ സംഗമം വീട്ടിൽ ശിവകൃഷ്ണ (34) യെ കൊച്ചി നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇൻഫോപാർക്കിൽ ജോലി ചെയ്തിരുന്ന പരാതിക്കാരി, ആദ്യ വിവാഹബന്ധം വേർപെടുത്തി നിൽക്കുന്ന സമയത്താണ് 2022-ൽ പ്രതിയെ പരിചയപ്പെടുന്നത്.
പരാതിക്കാരിയുടെ കുട്ടിയെ ഭർത്താവിൽ നിന്നും വീണ്ടെടുത്ത് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. തുടർ‌ന്ന്, കലൂരിലുള്ള ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കൂടാതെ, ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പരാതിക്കാരിയെക്കൊണ്ട് 11 ലക്ഷം രൂപ വായ്പയെടുപ്പിക്കുകയും ഈ പണം കൈക്കലാക്കുകയും ചെയ്തു. ഈ പണം തട്ടിയെടുത്ത ശേഷം ഇയാൾ മറ്റൊരു വിവാഹം കഴിച്ചു. 2024 നവംബറിലാണ് യുവതി എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ ശിവകൃഷ്ണയ്ക്കെതിരേ പരാതി നൽകിയത്.
advertisement
കേസെടുത്തതോടെ ഇയാൾ ഫോൺനമ്പർ മാറ്റി ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രതി വീട്ടിൽ വന്നെന്നറിഞ്ഞതിനെ തുടർന്ന് എസ്എച്ച്ഒ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹമോചിതയ്ക്ക് വിവാഹവാ​ഗ്‌ദാനം നൽകി പീഡിപ്പിച്ച് 11 ലക്ഷം കൈക്കലാക്കി മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടയിൽ
Next Article
advertisement
നേതൃത്വം ഇടപെട്ടു; തിരുവനന്തപുരത്ത് ബിജെപി ഏരിയ പ്രസിഡൻ്റ് രാജി പിൻവലിച്ചു
നേതൃത്വം ഇടപെട്ടു; തിരുവനന്തപുരത്ത് ബിജെപി ഏരിയ പ്രസിഡൻ്റ് രാജി പിൻവലിച്ചു
  • ജയകുമാർ രാജി പിൻവലിച്ചത് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ്.

  • നേമം വാർഡിലെ സ്ഥാനാർത്തി നിർണയത്തിലെ തർക്കം കാരണം ജയകുമാർ രാജിവച്ചിരുന്നു.

  • ബിജെപി ജില്ലാ നേതൃത്വം പ്രവർത്തകരുടെ അഭിപ്രായം പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

View All
advertisement