ഭാര്യ കിടങ്ങിൽ വീണുമരിച്ചെന്ന് ഭർത്താവ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം; അറസ്റ്റ്

Last Updated:

അപകടമരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് കൊലപാതകം സ്ഥിരീകരിച്ചത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വയനാട്: നൂൽപ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വയോധികയുടെ മരണം കൊലപാതമാണെന്ന് തെളിഞ്ഞു. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമരണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയതോടെയാണ് കൊലപാതകം സ്ഥിരീകരിച്ചത്. ജൂൺ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചത്.
കാട്ടാനയെ പ്രതിരോധിക്കുന്നതിനുവേണ്ടി നിർമിച്ച കിടങ്ങിൽ വീണ് പരിക്കേറ്റ് മരിച്ചതാണെന്ന് ഭർത്താവ് ഗോപി മറ്റുള്ളവരെ ധരിപ്പിച്ചത്. പിന്നാലെ മൃതദേഹം വേഗത്തിൽ അടക്കം ചെയ്തു. എന്നാൽ ചക്കി കൊല്ലപ്പെട്ടതാണെന്ന സംശയം ശക്തമായി. മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. തുടർന്ന് ബത്തേരി പൊലീസ് വ്യാഴാഴ്ച ഗോപിയെ കസ്റ്റഡിയിൽ എടുത്തു.
ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മോധാവിയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം. ശാസ്ത്രീയ പരിശോധനയിൽ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. തുടർന്ന് പൊലീസ് ഗോപിയെ വിശദമായി ചോദ്യം ചെയ്തു.
advertisement
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ ചക്കിയെ മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അറിയിച്ചു. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇന്നലെ വൈകിട്ടോടെ ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാറിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിന്റെ വാൾ വീശൽ. മ്യൂസിയം പൊലീസ് സ്റ്റേഷനും നന്ദാവനം പൊലീസ് ക്യാംപിനും സമീപത്തുള്ള ബാറിനു മുന്നിലാണ് സംഭവം നടന്നത്.
advertisement
ഇന്നലെ രാത്രി 11 മണിയോടെ പിഎംജിക്ക് സമീപത്തുള്ള ബാറിൽ സംഘര്‍ഷാവസ്ഥയുണ്ടായത്. ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സി ഐ അറിയിച്ചു. എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിനു ശേഷം നഗരത്തിൽ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗും ചെക്കിംഗും സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകൾ റോഡിൽ വാൾ വീശിയ സംഭവമുണ്ടായത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യ കിടങ്ങിൽ വീണുമരിച്ചെന്ന് ഭർത്താവ്; പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞത് കൊലപാതകം; അറസ്റ്റ്
Next Article
advertisement
മുംബൈ ഭീകരാക്രമണ സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു
മുംബൈ ഭീകരാക്രമണ സമയത്ത് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ അന്തരിച്ചു
  • മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീൽ 90ാം വയസ്സിൽ ലാത്തൂരിലെ വസതിയിൽ അന്തരിച്ചു.

  • 2004 മുതൽ 2008വരെ യുപിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്ന പാട്ടീൽ, 2008ൽ രാജിവച്ചു.

  • ലാത്തൂരിൽ നിന്ന് ഏഴു തവണ ലോക്സഭാംഗമായിരുന്ന പാട്ടീൽ, പഞ്ചാബ് ഗവർണറായും സേവനം അനുഷ്ഠിച്ചു.

View All
advertisement