വർക്കലയിൽ റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
- Published by:Sarika N
- news18-malayalam
Last Updated:
യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിക്കുകയും പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു
വർക്കല: റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. വർക്കല സ്വദേശിയായ അനസിനെയാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വർക്കല ക്ലിഫിന് സമീപം വെച്ചാണ് റഷ്യൻ സ്വദേശിയായ യുവതിക്ക് നേരെ പ്രതി അതിക്രമം നടത്തിയത്. യുവതിയെ തടഞ്ഞുനിർത്തി കടന്നുപിടിക്കുകയും പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി വർക്കല പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിന്നു.
പ്രതിയെ ഒളിത്താവളത്തിൽ നിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചു. എന്നാൽ പോലീസ് സംഘം പിന്തുടർന്ന് അതിസാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പിടിയിലായ അനസ് സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലായി മോക്ഷണം, പിടിച്ചുപറി, ആക്രമണം തുടങ്ങി മുപ്പത്തിയെട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Mar 22, 2026 5:32 PM IST







