ഒരു കിലോയിലേറെ സ്വർണ മിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കരിപ്പൂരിൽ പിടിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സ്വർണ മിശ്രിതം കാൾ രൂപത്തിൽ 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മഞ്ചേരി തുവ്വൂർ പാലക്കാവേ സ്വദേശി കാവന്നയിൽ അഷറഫ് (54)ആണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോയോളം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. 55 ലക്ഷത്തോളം രൂപ വിലവരുന്ന 1063 ഗ്രാം സ്വർണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.
ജിദ്ദയിൽ നിന്നും റിയാദ് വഴിയെത്തിയതാണ് പിടിയിലായ അഷറഫ്. സ്വർണ മിശ്രിതം കാൾ രൂപത്തിൽ 4 പായ്ക്കറ്റുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് കോഴിക്കോട് നിന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തിൽ എത്തിയത്.
കസ്റ്റംസ് കേസെടുക്കുകയും വിശദമായ തുടരന്വേഷണം ആരംഭിക്കുകയും ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ജെ ആനന്ദ് കുമാറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം സുപ്രണ്ടുമാരായ പ്രകാശ് എം, റജീബ്, കപിൽ ദേവ് സുനിറ, ഇൻസ്പെക്ടർ മാരായ മുഹമ്മദ് ഫൈസൽ, ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ. എം, ഇ.വി. മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
Location :
Kozhikode,Kerala
First Published :
January 12, 2023 7:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരു കിലോയിലേറെ സ്വർണ മിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കരിപ്പൂരിൽ പിടിയിൽ