കോഴിക്കോട്ടെ കോഴിക്കടയിൽ എന്താണിത്ര തിരക്ക്? തിരഞ്ഞെത്തിയ പൊലീസ് ഒരാളെ പിടികൂടി
- Published by:ASHLI
- news18-malayalam
Last Updated:
കോഴിക്ക് ഇത്ര ഡിമാന്റോ എന്ന സംശയം തോന്നിയ നാട്ടുകാർ സംഗതി പൊലീസിനെ അറിയിച്ചു
കോഴിക്കോട്: മാഹി കോപ്പാലത്ത് പ്രവർത്തിക്കുന്ന കോഴിക്കടയിൽ എന്നും എന്തെന്നില്ലാത്ത തിരക്കാണ്. കോഴിക്കിത്രേം ഡിമാന്റോ എന്നതിൽ സംശയം തോന്നിയ നാട്ടുകാർ സംഗതി പൊലീസിനെ അറിയിച്ചു. തിരഞ്ഞത്തയ പൊലവീസുകാർക്കാണ് ഇതിനു പിന്നിലെ ടെക്ക്നിക്ക് പിടികിട്ടിയത്.
കോഴിക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് വിൽക്കുന്നത്. സംഭവത്തിൽ ഒരാൾ പിടിയിൽ. മാക്കുനി സ്വദേശി കണ്ണനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളിൽ നിന്നും അഞ്ചു പാക്കറ്റ് ലഹരി വസ്തുക്കളാണ് കണ്ടെടുത്തത്. പരാതിയെ തുടർന്ന് പന്തക്കൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
അതേസമയം വയനാട്ടില്‍ രണ്ട് ഇടങ്ങളിലായി മെത്തഫിറ്റമിനും എംഡിഎംഎയും പിടികൂടി. തൊണ്ടർനാട് നിന്ന് ഒരു ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. പൊൻകുഴിയില്‍ ബസ് യാത്രക്കാരനില്‍ നിന്ന് 15 ഗ്രാം മെത്തഫിറ്റമിൻ എക്സൈസും കണ്ടെടുത്തു.
Location :
Kozhikode,Kerala
First Published :
June 01, 2025 7:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട്ടെ കോഴിക്കടയിൽ എന്താണിത്ര തിരക്ക്? തിരഞ്ഞെത്തിയ പൊലീസ് ഒരാളെ പിടികൂടി