ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ വക്കം ആനന്ദവല്ലീശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

Last Updated:

ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ വക്കത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് ആനന്ദവല്ലിശ്വരം സുബ്രഹ്മണ്യ ക്ഷേത്രം.

ക്ഷേത്രം 
ക്ഷേത്രം 
കേരളത്തിൻ്റെ നവോത്ഥാന നായകനായിരുന്ന ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ ഒരു ക്ഷേത്രമാണ് വക്കം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ശ്രീനാരായണഗുരു ഇവിടെ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചതിനു പിന്നിൽ ചില കഥകൾ ഉണ്ട്. വക്കം പുതിയകാവിൽ ആണ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വേലായുധൻ നട എന്നും പ്രാദേശികമായി അറിയപ്പെടുന്നു.
ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ വക്കത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമാണ് വക്കം പുതിയ കാവ് ആനന്ദവല്ലിശ്വരം സുബ്രഹ്മണ്യ ക്ഷേത്രം. പ്രാദേശിക ചരിത്രമനുസരിച്ച്, ആരെയാണ്‌ ആരാധിക്കാൻ ആഗ്രഹിക്കുന്നതെന്ന് ശ്രീനാരായണ ഗുരു ഈ പ്രദേശത്തെ ജനങ്ങളോട് ചോദിച്ചപ്പോൾ ഗുരുവിന് ഇഷ്ടപ്പെട്ട മൂർത്തി തന്നെയാവട്ടെ എന്ന് ജനങ്ങൾ പറഞ്ഞു. എങ്കിൽ അത് ആനന്ദവല്ലി തന്നെയാകട്ടെ എന്ന് ശ്രീനാരായണ ഗുരു പറഞ്ഞു.
എന്നാൽ പ്രതിഷ്ഠ നടത്തിയപ്പോൾ അത് സുബ്രഹ്മണ്യൻ്റേതായി മാറിയത്രേ. കൊല്ലവർഷം 1063–64 കാലഘട്ടത്തിലാണ് ഈ ക്ഷേത്ര പ്രതിഷ്ഠ നടത്തിയത്. ശ്രീനാരായണ ഗുരു അന്ന് ആ സമ്മേളനത്തിൽ പറഞ്ഞത് ഈ ക്ഷേത്രം ഒരു വലിയ അറിവിൻ്റെ കേന്ദ്രമാകുമെന്നാണ്. തൈപ്പൂയത്തിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. പ്രതിമാസ ഷഷ്ഠി വ്രതം ഒരു പ്രധാന ദിവസമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ വക്കം ആനന്ദവല്ലീശ്വരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement