റിലീസ് സമയത്തെ വിവാദം; മലയാള ചിത്രം 'അപൂർവ പുത്രന്മാർ' ഒ.ടി.ടിയിലേക്ക്
- Published by:meera_57
- news18-malayalam
Last Updated:
പ്രേക്ഷകർക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കുവാൻ അവസരം
ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പൻ്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ട് ആൺമക്കളുടേയും കഥ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന 'അപൂർവ പുത്രന്മാർ' എന്ന ചിത്രം ഒ.ടി.ടി.യിലെത്തിയിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത്.
റിലീസ് സമയത്തു കടന്നു വന്ന ചില വിവാദങ്ങൾ ചിത്രത്തിൻ്റെ പ്രദർശനത്തിന് ഇടയ്ക്ക് തടസ്സം നേരിട്ടതിനാൽ പ്രദർശനം നിർത്തേണ്ട സാഹചര്യമുണ്ടായി. ഇപ്പോൾ പ്രേക്ഷകർക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു. രജിത്ത് ആർ.എൽ. - ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം യാനി എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ആരതി കൃഷ്ണയാണു നിർമ്മിച്ചിരിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് അശോകൻ, എന്നീ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Malayalam movie 'Apoorva Puthranmar', screening of which was stalled for theatres is now streaming on OTT space. Lalu Alex, Bibin George, and Vishnu Unnikrishnan play major roles in it
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 01, 2025 6:26 PM IST