തിരുവനന്തപുരം ഗാന്ധിപാർക്കിൽ ട്രാൻസ്‌ജെൻഡറിന്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പരുക്കേറ്റ ട്രാൻസ്‌ജെൻഡർ ഉമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്തു ട്രാൻസ്‌ജെൻഡറിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കേക്കോട്ട ഗാന്ധി പാർക്കിലാണ് സംഭവം. ഉമേഷ് എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ട്രാൻസ്‌ജെൻഡർ ഉമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കത്തികൊണ്ട് വയറില്‍ കുത്തുകയായിരുന്നു. കുത്തിയ കല്ലമ്പലം സ്വദേശി നസറുദ്ദീനെ ഫോർട്ട് പൊലീസ് പിടികൂടി.
വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ
തിരുവനന്തപുരം: വയോധികയെ കാറിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിലായി. ള്ളിക്കൽ കെ.കെ കോണം, കോണത്ത് വീട്ടിൽ അൽ അമീനാണ് (43) പിടിയിലായത്. കിളിമാനൂർ പൊലീസാണ് ഇയാളെ പിടികൂടിയത്.
26ന് രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞാണ് അൽ അമീൻ കാറിൽ കയറ്റിയത്. വിജനമായ സ്ഥലത്തെത്തിച്ച് ഇയാൾ കാറിൽവെച്ച് തന്നെ വയോധികയെ പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം രാത്രിയോടെ വയോധികയെ വീടിനു സമീപം റോഡിൽ രാത്രിയോടെ ഇറക്കിവിട്ട ശേഷം കടന്നുകളയുകയായിരുന്നു.
advertisement
കിളിമാനൂർ എസ്.എച്ച്.ഒ സനോജ്.എസ്, എസ്. ഐ വിജിത്ത് കെ. നായർ, സി.പി.ഒമാരായ അരുൺ, മഹേഷ് സുനിൽകുമാർ, വനിത സി.പി.ഒ രേഖ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
First Published :
August 30, 2022 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം ഗാന്ധിപാർക്കിൽ ട്രാൻസ്‌ജെൻഡറിന്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിച്ചു