Pocso Case | പുസ്തകം വാങ്ങാനെത്തിയ 10 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും

Last Updated:

സംഭവം പുറത്തുപറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : പത്ത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ (Pocso Case) പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമനെതിരെയാണ് തിരുവനന്തപുരം ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (Fast track special court) എട്ട് വർഷം കഠിന തടവിനും 50,000 രൂപ പിഴയും വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി ആർ ജയകൃഷ്ണൻ വിധിന്യായത്തിൽ പറയുന്നു.
2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കുമാരപുരത്തെ കടയിൽ പുസ്തകം വാങ്ങാനെത്തിയ അഞ്ചാം ക്ലാസ്സുകാരനാണ് പീഡനത്തിന് ഇരയായത്. സംഭവം പുറത്തുപറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി. പ്രതിയുടെ ഭീഷണയിൽ ഭയന്നുപോയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞില്ല. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ട് വീട്ടുകാർകാര്യമെന്തെന്ന് ആവർത്തിച്ച് തിരക്കിയതോടെ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം നടത്തിയ ശാസ്ത്രീയ പരിശോധനയിൽ സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് ബീജത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.
advertisement
ചെറുമകന്റെ പ്രായം വരുന്ന കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. പീഡനത്തിനിരയായ കുട്ടിയും വീട്ടുകാരും കടന്നുപോയ അവസ്ഥയും അനുഭവിച്ച വേദനയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിഴ തുകയ്ക്ക് പുറമെ ഇരയ്ക്ക് സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി വിധിയിലുണ്ട്.
Elderly woman raped | 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തു; മകള്‍ കണ്ടത് ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന അമ്മയെ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 87കാരി (87 year old woman) ബലാത്സംഗത്തിനിരയായി (rape). ഡല്‍ഹി തിലക് നഗറിലാണ് വയോധിക ക്രൂരമായ പീഡനത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചയ്ക്ക് മകള്‍ വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.
advertisement
സ്ത്രീയുടെ മകളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30-ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് വയോധികയുടെ കുടുംബം പരാതിയില്‍ പറയുന്നത്. 1.30ഓടെ ഇയാള്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞതായും ഇവര്‍ പറയുന്നു.
പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്ന നിലയിലാണ് അമ്മയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതിയിലുണ്ട്. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയതായും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
advertisement
മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്.ഐ.ആറില്‍ കൂട്ടിച്ചേര്‍ത്തതായും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു. ബലാത്സംഗത്തിനിരയായ വായോധികയ്ക്ക് കൗണ്‍സിലിങ് അടക്കം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso Case | പുസ്തകം വാങ്ങാനെത്തിയ 10 വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും
Next Article
advertisement
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
'ശബരിമലയിൽ അയ്യപ്പനൊപ്പം വാവരെ കാണാൻ ആർഎസ്എസിന് കഴിയുന്നില്ല': മുഖ്യമന്ത്രി
  • ശബരിമലയില്‍ അയ്യപ്പനൊപ്പം വാവരെ കാണാന്‍ ആര്‍എസ്എസിന് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  • ആര്‍എസ്എസിന് മേധാവിത്വമുണ്ടായാല്‍ മഹാബലിയെ നഷ്ടമാകും, താത്പര്യം വാമനനോടാണെന്നും മുഖ്യമന്ത്രി.

  • കേരളത്തില്‍ ഇഷ്ടമുള്ള വസ്ത്രവും ആഹാരവും കഴിക്കാം, പക്ഷേ ബിജെപിക്ക് വോട്ട് നല്‍കിയാല്‍ തനിമ തകര്‍ക്കും.

View All
advertisement