advertisement

ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിൽ കയറി മുളക്പൊടിയെറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു

Last Updated:

ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുള്ള സംശയത്തിന്റെ പേരിൽ വീട്ടിലെത്തിയ പ്രതി മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു

Rapid Read
പൊലീസ് (പ്രതീകാത്മക ചിത്രം)
പൊലീസ് (പ്രതീകാത്മക ചിത്രം)
പത്തനംതിട്ട: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ യുവാവിനെ വീട്ടിൽകയറി വെട്ടി പരിക്കേൽപിച്ച കേസിൽ പ്രതിയെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിലെ താമസക്കാരനായ ഓലിക്കൽ വീട്ടിൽ സന്തോഷി‌ (39) നെയാണ് അറസ്റ്റ് ചെയ്തത്.
നെല്ലിക്കപ്പാറ കോട്ടാംപാറ സ്വദേശിയായ ഇയാൾ മഞ്ഞത്തോട് ട്രൈബൽ കോളനിയിലുളള ഭാര്യാ വീട്ടിലായിരുന്നു താമസം. ഇയാളുടെ ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്നുള്ള സംശയത്തിന്റെ പേരിൽ വീട്ടിലെത്തിയ പ്രതി മുളക്പൊടി മുഖത്തെറിഞ്ഞ ശേഷം കൈയിൽ കരുതിയിരുന്ന അരിവാളുകൊണ്ട് വെട്ടുകയായിരുന്നു.
വയറിന്റെ ഭാഗത്താണ് വെട്ടേറ്റത്. ളാഹ മഞ്ഞത്തോട് ട്രൈബൽ കോളനിയിൽ താമസിക്കുന്ന അജയനാണ് (39) വെട്ടേറ്റത്. പെരുനാട് പൊലീസ് ഇൻസ്പെക്ടർ വിഷ്ണു എസിന്റെ നേതൃത്വത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ അച്ചൻകുഞ്ഞ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അക്ഷയ് വേണു, അനന്ദു എം എന്നിവരടങ്ങിയ സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
advertisement
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ അന്വേഷണ സംഘം മഞ്ഞത്തോട് എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Summary: Perunad Police have arrested the accused in the case where a young man was attacked and injured inside his home, based on the suspicion that he was having an illicit relationship with the accused's wife. Santhosh (39) of Olikkal House, a resident of the Laha Manjathode Tribal Colony, has been arrested.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിൽ കയറി മുളക്പൊടിയെറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു
Next Article
advertisement
'കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചു';പുതുയുഗ യാത്ര സമാപനത്തിൽ രാഹുൽ ഗാന്ധി
'കേരളത്തിൽ സിപിഎം- ബിജെപി കൂട്ടുകെട്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചു'; രാഹുൽ ഗാന്ധി
  • രാഹുൽ ഗാന്ധി കേരളത്തിൽ സിപിഎം-ബിജെപി കൂട്ടുകെട്ട് 있다고 ആരോപിച്ച് മോദിയെ വിമർശിച്ചു

  • യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉൾപ്പെടെ പ്രഖ്യാപനങ്ങൾ

  • പുതുയുഗ യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചതായി യു ഡി എഫ്

View All
advertisement