വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം
- Published by:Rajesh V
- news18-malayalam
Last Updated:
ദമ്പതികൾക്കിടയിൽ ഭർതൃമാതാവ് കിടക്കാറുണ്ടെന്നും, അനുവാദമില്ലാതെ മുറിയിൽ കയറി ഭർതൃപിതാവ് തന്റെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി ആരോപിച്ചു
ഉത്തർപ്രദേശിനെ നടുക്കിയ ഒരു സംഭവത്തിൽ, ഭർത്താവിനും വീട്ടുകാർക്കും എതിരെ സ്ത്രീധന പീഡനം, വഞ്ചന, ക്രൂരത എന്നീ പരാതികളുമായി കാൺപൂർ സ്വദേശിനിയായ യുവതി രംഗത്തെത്തി. വിവാഹശേഷം ഒന്നുകിൽ ഒരു വൃക്ക നൽകണം അല്ലെങ്കിൽ 30 ലക്ഷം രൂപ നൽകണം എന്ന് ആവശ്യപ്പെട്ട് തന്നെ സമ്മർദത്തിലാക്കിയതായും യുവതി ആരോപിക്കുന്നു.
പരാതി പ്രകാരം, ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറിനെ 2023 ജൂൺ 22നാണ് യുവതി വിവാഹം കഴിച്ചത്. വിവാഹസമയത്ത് ആഭരണങ്ങൾ, 8 ലക്ഷം രൂപ, മഹീന്ദ്ര താർ എസ്‌യുവി എന്നിവയുൾപ്പെടെ സ്ത്രീധനമായി നൽകിയിരുന്നു. ആദ്യ ദിവസങ്ങളിൽ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭർത്താവിന്റെ വീട്ടിലേക്ക് മാറിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഭർത്താവ് തന്നോട് അകലം പാലിച്ചിരുന്നതായും ശാരീരിക ബന്ധത്തിന് താല്പര്യം കാണിച്ചിരുന്നില്ലെന്നും യുവതി ആരോപിക്കുന്നു. കൂടാതെ, ഉറങ്ങുന്ന സമയത്ത് ഭർതൃമാതാവ് തങ്ങൾക്കിടയിൽ വന്ന് കിടക്കാറുണ്ടെന്നും, അനുവാദമില്ലാതെ മുറിയിൽ കടന്നുവരുന്ന ഭർതൃപിതാവ് തന്റെ സമ്മതമില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് അവഗണിക്കുകയും വേണമെങ്കിൽ മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ നിർദേശിക്കുകയും ചെയ്തു.
advertisement
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഈ വിവരം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു. ഭർത്താവ് ദിവസവും നിരവധി ഗുളികകൾ കഴിക്കാറുണ്ടായിരുന്നു. രക്തസമ്മർദത്തിനുള്ള മരുന്നാണെന്നാണ് വീട്ടുകാർ അന്ന് പറഞ്ഞിരുന്നത്.
എന്നാൽ 2024 ഏപ്രിലിൽ വീട്ടിൽ നിന്ന് ലഭിച്ച ചില മെഡിക്കൽ രേഖകൾ യുവതിയെ ഞെട്ടിച്ചു. ലഹരി ഉപയോഗം മൂലം ഭർത്താവിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും 2022 മുതൽ അദ്ദേഹം ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നും ആ രേഖകളിൽ നിന്ന് മനസ്സിലായി. ഇക്കാര്യം ചോദിച്ചപ്പോൾ ഒന്നുകിൽ 30 ലക്ഷം രൂപ നൽകണം അല്ലെങ്കിൽ വൃക്ക മാറ്റിവെക്കാൻ തയാറാകണം എന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു.
advertisement
തുടർച്ചയായ പീഡനങ്ങളെത്തുടർന്ന് 2024 ഒക്ടോബർ 11ന് യുവതി ഭർതൃവീട് വിട്ട് കാൺപൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. തന്റെ ആഭരണങ്ങൾ അവർ വിട്ടുനൽകുന്നില്ലെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ നിഷാന്ത് കുമാറിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കാൺപൂരിലെ ചക്കേരി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡെ അറിയിച്ചു.
Summary: In a shocking case of domestic cruelty from Kanpur, Uttar Pradesh, a woman has filed a police complaint against her husband, Nishant Kumar, and his family for dowry harassment, fraud, and physical/mental torture. The victim, who married Nishant in June 2023, alleged that despite her family providing a substantial dowry (including a Mahindra Thar SUV and ₹8 lakh cash), the harassment began almost immediately. She claimed her mother-in-law would frequently sleep between the couple, and her father-in-law would enter their bedroom without permission to take photos of her without consent.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kanpur,Kanpur Nagar,Uttar Pradesh
First Published :
Apr 07, 2026 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വൃക്ക ആവശ്യപ്പെടുന്ന ഭർത്താവ്; ഒപ്പം കിടക്കുന്ന അമ്മായിയമ്മ; ചിത്രങ്ങൾ പകർത്തുന്ന അമ്മായി അച്ഛൻ; യുവതി നേരിട്ട ക്രൂര പീഡനം









