എട്ടുതവണ വിവാഹം കഴിച്ച വിവാഹ തട്ടിപ്പു വീരൻ; അബ്ദുൽ റഷീദ് കുടുങ്ങിയത് ക്ഷേത്ര മോഷണ കേസിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീല്‍ എന്നിവ ഉണ്ടാക്കിയാണ് പ്രതി വിവാഹത്തട്ടിപ്പു നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു
കല്‍പ്പറ്റ: ക്ഷേത്ര മോഷണ കേസിൽ അറസ്റ്റിലായ ആൾ വിവാഹ തട്ടിപ്പു വീരനെന്ന് പൊലീസ്. മാനന്തവാടി എരുമത്തെരുവു കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മോഷണക്കേസിലെ പ്രതി പിടിയിലായതോടെയാണ് വിവാഹ തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്. തൃശൂര്‍ കുന്നകുളം അങ്കൂര്‍ക്കുന്ന് രായമരക്കാര്‍ വീട്ടില്‍ അബ്ദുള്‍ റഷീദിനെ(47) പിലാക്കാവിലെ താമസസ്ഥലത്തുനിന്നു മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു വര്ഷം മുന്‍പ് നടന്ന മോഷണ കേസിലാണ് അബ്ദുൽ റഷീദിനെ ഇപ്പോൾ പൊലീസ് അറസ്റ്റു ചെയ്തത്. ശ്രീകോവിലിലെ മാല, ഭണ്ഡാരത്തിലുണ്ടായിരുന്ന പണം, ഡിവിആര്‍ എന്നിവയാണ് ക്ഷേത്രത്തില്‍ നിന്നു 2018ല്‍ മോഷണം പോയത്. മാനത്താവടി പോലീസ് ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുല്കരിമിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ബിജു ആന്റണി, സനോജ്, എഎസ്ഐമാരായ ടി. കെ. മനോജന്, മെര്വിന് ഡിക്രൂസ്, സിപിഒമാരായ ജീന്‍സ്, സുധീഷ്, വി.കെ. രഞ്ജിത്, ഷിനു റോഷന് എന്നിവരും ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
advertisement
You May Also Like- വീണ്ടും വിവാഹിതനാകുമെന്ന് പറഞ്ഞ ഭർത്താവിനെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി ഭാര്യ
താമരശേരി പോലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ അറസ്റ്റിലായപ്പോള്‍ ശേഖരിച്ച വിരലടയാളം മാനന്തവാടി ക്ഷേത്ര മോഷണക്കേസില്‍ ഒത്തുവന്നതാണ് പ്രതിയെ കണ്ടെത്താന്‍ സഹായകമായതെന്ന് പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതിൽനിന്നാണ് വിവാഹ തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂടി പുറത്തുവന്നത്.
You May Also Like- 'എല്ലാം എന്‍റെ തെറ്റ്, ഭാര്യ മടങ്ങിവന്നാൽ സ്വീകരിക്കും' കൊട്ടിയത്തുനിന്ന് 19കാരനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഭർത്താവ്
advertisement
വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മോഷണം, വിവാഹത്തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ് ഇയാളെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീല്‍ എന്നിവ ഉണ്ടാക്കിയാണ് പ്രതി വിവാഹത്തട്ടിപ്പു നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. ഇയാള്‍ എട്ടുതവണ വിവാഹിതനായിട്ടുണ്ട്. നിര്‍ധന മുസ്ലിം കുടുംബങ്ങളാണ് തട്ടിപ്പിനു ഇരകളായത്. ഗാര്‍ഹിക പീഡനത്തിനു അബ്ദുൽ റഷീദിനെതിരെ ഭാര്യമാര്‍ നല്കിയ പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ ഉണ്ട്.
You May Also Like- ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്
advertisement
ഒരു സ്ഥലത്തെത്തി, നിർധന കുടുംബത്തിലെ യുവതിയെ വിവാഹം കഴിക്കുകയും, ആറു മാസത്തോളം ഒരുമിച്ചു താമസിച്ചശേഷം മുങ്ങുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. ഒരു സ്ഥലത്തു കൂടുതൽ നാൾ താമസിക്കാത്തതിനാൽ ഇയാളെ പിന്നീട് കണ്ടെത്താനാകില്ല. വ്യാജരേഖ ചമച്ച് വ്യത്യസ്ത തിരിച്ചറിയൽ രേഖകൾ ഹാജരാക്കുകയും ചെയ്യുന്നതിനാൽ ഇയാളെ കുറിച്ചുള്ള അന്വേഷണം പല സ്റ്റേഷനുകളിലും വഴി മുട്ടിയ നിലയിലായിരുന്നു. അതിനിടെയാണ് ക്ഷേത്ര മോഷണ കേസിൽ അബ്ദുൽ റഷീദ് അറസ്റ്റിലായിരിക്കുന്നത്.
Location :
First Published :
January 24, 2021 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
എട്ടുതവണ വിവാഹം കഴിച്ച വിവാഹ തട്ടിപ്പു വീരൻ; അബ്ദുൽ റഷീദ് കുടുങ്ങിയത് ക്ഷേത്ര മോഷണ കേസിൽ