നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബാര്‍ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തേത്തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ അടിയേറ്റു മരിച്ചു

  ബാര്‍ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തേത്തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ അടിയേറ്റു മരിച്ചു

  പള്ളിത്തോട്ടം സ്വദേശിയായ ബിബിനാണ് രാജുവിനെ കൊലപ്പെടുത്തിയത്

  kollam bar murder

  kollam bar murder

  • News18
  • Last Updated :
  • Share this:
   കൊല്ലം: കൊല്ലം നഗരത്തിലെ ബാര്‍ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റതില്‍ മധ്യവയസ്‌ക്കന്‍ അടിയേറ്റു മരിച്ചു. വെടിക്കുന്ന് സ്വദേശി രാജുവാണ് മരിച്ചത്. രാജുവിനെ മര്‍ദിച്ച പള്ളിത്തോട്ടം സ്വദേശി ബിബിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.രാജുവിനെ മര്‍ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

   നഗരത്തിലെ ബാര്‍ഹോട്ടലില്‍ നിന്ന് മദ്യപിച്ച ശേഷം പുറത്തിറങ്ങിയ രാജുവും ബിബിനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിലാണ് രാജുവിന് അടിയേറ്റത്. പള്ളിത്തോട്ടം സ്വദേശിയായ ബിബിനാണ് രാജുവിനെ കൊലപ്പെടുത്തിയത്. ബാറിനകത്ത് വച്ചുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

   Also Read: ചൂതുകളിക്കിടെ പണയം വെച്ച ഭാര്യയെ 'നഷ്ടമായി'; സുഹൃത്തുക്കൾക്ക് കൂട്ടബലാത്സംഗം ചെയ്യാൻ ഭാര്യയെ വിട്ടുനൽകി

   പെയിന്റിങ്ങ് തൊഴിലാളിയായ രാജു സ്ഥിരമായി ഈ ബാര്‍ ഹോട്ടലില്‍ മദ്യപിക്കാനെത്തുമെന്നും എന്നാല്‍ മറ്റുള്ളവരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവത്തിനു ശേഷം ശേഷം കടന്ന് കളഞ്ഞ ബിബിനായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ബിബിന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

   First published:
   )}