കൊല്ലം: നെടുമ്പന പള്ളിമണിൽ ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ യുവാവ് മരിച്ചു. കൊല്ലം പള്ളിമൺ സ്വദേശി ശ്രീജിത്താണ് മരിച്ചത്. 22 വയസ്സായിരുന്നു. ശ്രീജിത്തിന്‍റെ ഭാര്യ അശ്വതി കൊല്ലം മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 13 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശ്രീജിത്തും അശ്വതിയും വിവാഹം കഴിക്കുന്നതിനെ ഇരുവരുടെയും വീട്ടുകാർ ആദ്യം എതിർത്തു. എന്നാൽ പിന്നീട് ശ്രീജിത്തിന്റെ രക്ഷിതാക്കൾ വിവാഹത്തിൽ സഹകരിച്ചു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ഇരുവരും തമ്മിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകുകയും കഴിഞ്ഞ ദിവസങ്ങളിൽ അത് രൂക്ഷമാകുകയും ചെയ്തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ശ്രീജിത്തും അശ്വതിയും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയും തുടർന്ന് ശ്രീജിത്ത് തൂങ്ങി മരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതു കണ്ട അശ്വതി അമിതമായ അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഉടൻ തന്നെ വീട്ടുകാരും അയൽക്കാരും ചേർന്ന് ഇരുവരെയും മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ശ്രീജിത്ത് ഇന്നു രാവിലെ മരിച്ചു. അസ്വഭാവിക മരണത്തിനു കൊല്ലം കണ്ണനല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
രേഷ്മ ചാറ്റ് ചെയ്ത മറ്റൊരു അനന്തു കൂടിയുണ്ട്; ഇപ്പോൾ ക്വട്ടേഷൻ കേസിൽ ജയിലിൽ
കരിയില കൂനയിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ ദുരൂഹതകൾ അവസാനിക്കുന്നില്ല. രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉറ്റബന്ധുക്കളായ രണ്ടു യുവതികൾ ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനന്തു എന്ന പേരിൽ രേഷ്മയുമായി ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ആര്യയും ഗ്രീഷ്മയുമാണെന്ന് വ്യക്തമായിരുന്നു. ഇതോടെ കേസിലെ ദുരൂഹതകൾ അവസാനിച്ചുവെന്നാണ് കരുതിയത്.
എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം അനുസരിച്ച് രേഷ്മയ്ക്ക് മറ്റൊരു അനന്തുവുമായി സോഷ്യൽ മീഡിയ വഴി ബന്ധമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുങ്ങോലം സ്വദേശി അനന്തുപ്രസാദുമായാണ് രേഷ്മയ്ക്ക് സൗഹൃദമുണ്ടായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നത്. പരവൂർ നെടുങ്ങോലം സ്വദേശിയായ അനന്തുപ്രസാദ് ബിലാൽ എന്ന പേരിലാണ് രേഷ്മയുമായി ചാറ്റ്ചെയ്തിരുന്നത്. ക്വട്ടേഷൻ സംഘാംഗമായ ഇയാൾ ഇപ്പോൾ ഒരു കേസിൽപ്പെട്ട് ജില്ലാ ജയിലിൽ റിമാൻഡിലാണ്.
Also Read- 'അനന്തു എന്ന കാമുകൻ ഇല്ല' യഥാർത്ഥ്യം ഉൾകൊള്ളാനാകാതെ രേഷ്മ; കാമുകനെ കാണാൻ വർക്കലയിൽ പോയിരുന്നു
അനന്തുവിനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന രേഷ്മയുടെ മൊഴിയെ ചുറ്റിപ്പറ്റിയാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ രേഷ്മ നൽകുന്ന മൊഴികൾ പലപ്പോഴും അന്വേഷണ സംഘത്തെ ആശയകുഴപ്പത്തിലാക്കുന്നുണ്ട്. ഒന്നര വർഷം മുമ്പ് ഫേസ്ബുക്കിൽ ചാറ്റ് ചെയ്തിരുന്ന അനന്തു എന്ന സുഹൃത്തിനെ കാണാനായി രേഷ്മ വർക്കല ബീച്ചിലേക്ക് പോയിരുന്നു. ഇത് ഏത് അനന്തുവാണെന്ന് ഉറപ്പിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുടെ ഐ പി പ്രോട്ടോകോൾ വിശദാംശങ്ങൾ ഫേസ്ബുക്കിൽ നിന്ന് ലഭിക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം. ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കാനായൽ കേസിന് ബലമാകുമെന്ന് അന്വേഷണ സംഘം കരുതുന്നു. കൂടാതെ കുഞ്ഞിനെ ഉപേക്ഷിച്ച് പരപ്രേരണയാലാണെന്ന് സ്ഥാപിക്കാനും ശാസ്ത്രീയ തെളിവുകൾ ആവശ്യമാണ്.
കോവിഡ് പോസിറ്റീവായതോടെ രേഷ്മയെ കാര്യമായി ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇപ്പോൾ അട്ടക്കുളങ്ങര സബ് ജയിലിലുള്ള രേഷ്മയെ ക്വറന്‍റീൻ കാലാവധി പൂർത്തിയാക്കിയതോടെ വിചാരണ തടവുകാരുടെ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. രേഷ്മയെ വൈകാതെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന. കൂടാതെ, അനന്തുവിനെ കാണാനായി രേഷ്മ പോയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും റിപ്പോർട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Couple suicide, Crime news, Kerala police, Kollam Crime news, Kollam News, Pallimon