• HOME
  • »
  • NEWS
  • »
  • crime
  • »
  • 'അനന്തു എന്ന കാമുകൻ ഇല്ല' യഥാർത്ഥ്യം ഉൾകൊള്ളാനാകാതെ രേഷ്മ; കാമുകനെ കാണാൻ വർക്കലയിൽ പോയിരുന്നു

'അനന്തു എന്ന കാമുകൻ ഇല്ല' യഥാർത്ഥ്യം ഉൾകൊള്ളാനാകാതെ രേഷ്മ; കാമുകനെ കാണാൻ വർക്കലയിൽ പോയിരുന്നു

കുട്ടി മരിച്ചതിൽ യാതൊരു ദുഃഖവും പ്രകടിപ്പിക്കാത്ത നിലയിലായിരുന്നു രേഷ്മയുടെ പെരുമാറ്റം.

പൊലീസ് അറസ്റ്റിലായ രേഷ്മ

പൊലീസ് അറസ്റ്റിലായ രേഷ്മ

  • Last Updated :
  • Share this:
കൊല്ലം: അനന്തു എന്ന കാമുകൻ ഇല്ലെന്നത് ഉൾക്കൊള്ളാനാകാതെ കല്ലുവാതുക്കൽ കേസിലെ പ്രതി രേഷ്മ. അട്ടക്കുളങ്ങര വനിതാ ജയിലിൽ രേഷ്മയെ അന്വേഷണസംഘം ചോദ്യം ചെയ്തു. കോവിഡ് നെഗറ്റീവായതിന് പിന്നാലെയാണ് പ്രതിയെ അന്വേഷണസംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.

ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന വിവരം ഞെട്ടലോടെയാണ് രേഷ്മ കേട്ടത്. ഗ്രീഷ്മയ്ക്ക് തന്നോട് ഉണ്ടായിരുന്ന വൈരാഗ്യമാണ് കബളിപ്പിക്കലിന് കാരണമായതെന്നാണ് രേഷ്മ കരുതുന്നത്.

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മ നൽകിയ മൊഴി. അനന്തു എന്ന കാമുകൻ തനിക്കുണ്ടെന്നും കാമുകനെ കാണാൻ വർക്കലയിൽ പോയെന്നും രേഷ്മ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ആൺ സുഹൃത്ത് ഉണ്ടായിരുന്നതിനെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഗ്രീഷ്മയ്ക്ക് തന്നോട് പക തോന്നിയിരിക്കാം. ആര്യയും ഗ്രീഷ്മയും ചേർന്ന് കബളിപ്പിച്ചത് അതുകൊണ്ടാകാമെന്നും രേഷ്മ ഉദ്യോഗസ്ഥരോട് പറഞ്ഞു.

അതേസമയം അനന്തുവെന്ന അജ്ഞാത കാമുകൻ ഉണ്ടെന്ന് തന്നെയാണ് രേഷ്മയുടെ ഇപ്പോഴത്തെയും ചിന്ത. മറ്റു രണ്ട് യുവതികൾ കബളിപ്പിച്ച് പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്ത നിലയിലാണ് പ്രതി ഉള്ളതെന്ന് പോലീസ് കരുതുന്നു. കുട്ടി മരിച്ചതിൽ യാതൊരു ദുഃഖവും പ്രകടിപ്പിക്കാത്ത നിലയിലായിരുന്നു രേഷ്മയുടെ പെരുമാറ്റം. കുട്ടി മരിക്കും എന്ന് അറിഞ്ഞു തന്നെയാണ് കരിയില കൂനയിൽ ഉപേക്ഷിച്ചത് എന്നാണ് പ്രതിയുടെ മൊഴി. പ്രസവസമയത്തോ കുഞ്ഞിനെ ഉപേക്ഷിക്കുമ്പോഴോ മറ്റാരുടെയും സഹായം ഉണ്ടായിരുന്നില്ല.

You may also like:സ്പൈനൽ മസ്കുലർ അട്രോഫി മരുന്ന്; ഇറക്കുമതി തീരുവയിൽ ഇളവ് അഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

അനന്തുവിനെ കാണാൻ വർക്കലയിൽ പോയി എന്നത് രേഷ്മ ഉദ്യോഗസ്ഥരോടും പറഞ്ഞു. അതേസമയം ഗ്രീഷ്മയും ആര്യയും ആത്മഹത്യ ചെയ്തത് ഇതുവരെ രേഷ്മ അറിഞ്ഞിട്ടില്ല. അനന്തു എന്ന കാമുകൻ ഉണ്ടെന്നതിൽ രേഷ്മ ഉറച്ചു നിൽക്കുന്നത് അന്വേഷണ സംഘത്തെയും വലയ്ക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ കാമുകൻ എന്ന നിലയിൽ രേഷ്മയോട് സംസാരിച്ചത് ആര്യയും ഗ്രീഷ്മയുമാണ്. എന്നാൽ അനന്തു എന്ന് പേരുള്ള ആരെങ്കിലും നേരത്തെ രേഷ്മയുമായി സംസാരിച്ചിരുന്നോ എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.

ചുരുങ്ങിയ കാലത്തിനുള്ളിൽ ആറിൽ അധികം ഫേസ്ബുക്ക് പേജുകളാണ് രേഷ്മ സ്വന്തം പേരിൽ ഉണ്ടാക്കിയത്. ഭർത്താവിന്റെയോ വീട്ടുകാരുടെയോ ശ്രദ്ധയിൽ പെടാതിരിക്കാൻ പലപ്പോഴായി പേജുകൾ ഡീആക്ടിവേറ്റ് ചെയ്യും. പിന്നീട് പുതിയ പേജ് തുടങ്ങും. ഇതായിരുന്നു രേഷ്മയുടെ രീതി. നേരത്തെ കൊല്ലം സ്വദേശികളായ നൂറോളം അനന്തുമാരെ പോലീസ് നിരീക്ഷിച്ചിരുന്നു.

You may also like:കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു; പ്രണയിനിയുടെ സഹോദരഭാര്യയെ കൊലപ്പെടുത്തി കാമുകൻ

ഏറ്റവുമൊടുവിലത്തെ പട്ടികയിൽ നാല് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ആരെങ്കിലുമായി രേഷ്മ സംസാരിച്ചിരുന്നോ എന്ന് ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. രേഷ്മയുടെ ചോദ്യംചെയ്യൽ രണ്ടു മണിക്കൂറിലേറെ നീണ്ടു. ജയിലിൽ ആരുമായും അടുത്ത് ഇടപഴകാത്ത രീതിയിലാണ് രേഷ്മ. ജയിലധികൃതർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും കാര്യമായി സഹകരിച്ചില്ല.

14 ദിവസത്തിനുള്ളിൽ കസ്റ്റഡി അപേക്ഷ നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി അനുമതിയോടെ രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജയിൽ സൂപ്രണ്ട് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു ആര്യയുടെയും ഗ്രീഷ്മയുടെയും ആത്മഹത്യ. കാമുകൻ എന്ന പേരിൽ രേഷ്മയെ യുവതികൾ കബളിപ്പിച്ച കാര്യം ആര്യ അമ്മയോടും ഗ്രീഷ്മ സുഹൃത്തിനോടും ആത്മഹത്യക്കു മുൻപ് പറഞ്ഞിരുന്നു. ഇവരുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് അനന്തു എന്ന കാമുകൻ മരിച്ച യുവതികൾ ആണെന്ന് പോലീസ് ഉറപ്പിച്ചത്.
Published by:Naseeba TC
First published: