വൈപ്പിനിൽ യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കൊലപാതകത്തിലെ പ്രതികളുടെ പേരില്‍ മറ്റു നിരവധി കേസുകള്‍ ഉണ്ടെന്ന് മുനമ്പം പോലീസ് അറിയിച്ചു. രേഖകള്‍ പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
കൊച്ചി: വൈപ്പിന്‍ കുഴിപ്പിള്ളി ബീച്ചില്‍ യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി പിടിയില്‍. അയ്യമ്പള്ളി സ്വദേശി അമ്പാടി(19) ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ചെറായി സ്വദേശി പ്രണവിനെ ബീച്ച് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ക്യത്യത്തില്‍ മറ്റുചില പ്രതികള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റ് ഉടന്‍ ഉണ്ടാകും. ചെറായി,വൈപ്പിന്‍ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള യുവാക്കളുടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.
Also Read-ബുധനാഴ്ച മുതൽ എല്ലാ സർക്കാർ ജീവനക്കാരും ജോലിക്കെത്തണം; കൂടുതൽ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ
പുലര്‍ച്ചെ ബീച്ചിനടത്ത് മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്നു. തലപൊട്ടി രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ക്കും പൊലീസിനും മൃതദേഹം തിരിച്ചറിയാനായില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് പ്രണവാണെന്ന് കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് പൊട്ടിയ ട്യൂബ് ലൈറ്റ് കഷണങ്ങളും വടിയും കണ്ടെടുത്തിരുന്നു.
advertisement
കൊലപാതകത്തിലെ പ്രതികളുടെ പേരില്‍ മറ്റു നിരവധി കേസുകള്‍ ഉണ്ടെന്ന് മുനമ്പം പോലീസ് അറിയിച്ചു. രേഖകള്‍ പരിശോധിച്ച് കാപ്പ ചുമത്താനുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്.
Location :
First Published :
September 22, 2020 10:31 PM IST