വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; കൂടെ താമസിച്ചിരുന്ന യുവാവ് പിടിയില്‍
Last Updated:
പാമ്പാക്കുട മേമ്മുറി നെയ്തുശാലപ്പടിയിലാണ് സംഭവം
പിറവം: വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പാക്കുട മേമ്മുറി നെയ്തുശാലപ്പടിയിലാണ് സംഭവം. വീട്ടമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന മേമ്മുറി മൂട്ടമലയില്‍ റെനി (35) യെ രാമമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്.
നെയ്തുശാലപ്പടിയിലെ സ്മിതയ്ക്കും മക്കള്‍ക്കും നേരെയായിരുന്നു ആസിഡ് ആക്രമണം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുന്ന റെനി സ്മിതയോടുള്ള പകതീര്‍ക്കാനാണ് ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
Also Read: വാക്കുതർക്കം: ഡൽഹിയിൽ ദമ്പതികളെ കുത്തിക്കൊന്നു; ദൃശ്യങ്ങൾ പകർത്തി അയൽവാസികള്‍
ആസിഡ് കെണ്ടുവന്ന കനാസും എടുത്ത ഒഴിക്കാന്‍ ഉപയോഗിച്ച കപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Location :
First Published :
January 19, 2019 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം; കൂടെ താമസിച്ചിരുന്ന യുവാവ് പിടിയില്‍


