ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്നു; കൊച്ചിയിൽ ഭർത്താവ് കസ്റ്റഡിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പെയിന്റിങ് തൊഴിലാളിയാണ് രജീഷും അനുമോളും പ്രണയിച്ചാണ് വിവാഹം കഴിച്ചത്, അടുത്തകാലത്തായി ഇരുവരും തമ്മിൽ വഴക്ക് പതിവായതോടെ അനുമോള്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു
കൊച്ചി: ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഴക്കുളം ചെമ്ബറക്കി നാലു സെന്റ്‌കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളെയാണ് (26) ഭര്‍ത്താവ് വെട്ടിക്കൊന്നത്. സംഭവത്തിൽ അനുമോളുടെ ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനിടെയാണ് അനുമോളം രജീഷ് കഴുത്തിന് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടിൽവെച്ചാണ് രജീഷ് ആക്രമിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് രജീഷ് അനുമോളെ വെട്ടുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ വെട്ടി. അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയിരിക്കുകയായിരുന്നു. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ അനുമോളെ കണ്ടെത്തിയത്.
advertisement
അനുമോളെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാളിയാണ് രജീഷും അനുമോളും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തകാലത്തായി ഇരുവരും തമ്മിൽ വഴക്ക് പതിവായതോടെ അനുമോള്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചെങ്കിലും വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. അനുമോൾക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് രജീഷ് വഴക്ക് ഉണ്ടാക്കിയത്. ഇതേച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
Location :
Kochi,Ernakulam,Kerala
First Published :
December 25, 2023 2:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്നു; കൊച്ചിയിൽ ഭർത്താവ് കസ്റ്റഡിയിൽ