advertisement

മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി; തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ അറസ്റ്റ്

Last Updated:

റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് സമീപത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സ്വർണ്ണമാലയാണെന്ന് കരുതി യാത്രക്കാരിയുടെ മാല പൊട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശിയെ റെയിൽവേ പോലീസ് പിടികൂടി. ഷഹരൻപുർ സ്വദേശിയായ ഷഹജാദ് മുഹമ്മദ് (28) ആണ് അറസ്റ്റിലായത്. ചാട്ടത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ പ്രതി, താൻ തെങ്ങിൽ നിന്ന് വീണതാണെന്ന് കള്ളം പറഞ്ഞ് സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിൽ നിന്ന് നീങ്ങിത്തുടങ്ങിയ സമയത്താണ് ഇയാൾ യാത്രക്കാരിയുടെ മാല കവർന്ന് പുറത്തേക്ക് ചാടിയത്. .
മോഷണത്തിന് ശേഷം പ്രതിക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ റെയിൽവേ പോലീസും ആർ.പി.എഫും ചേർന്ന് സമീപത്തെ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. എന്നാൽ കവർന്ന മാല പരിശോധിച്ചപ്പോൾ അത് മുക്കുപണ്ടമാണെന്ന് വ്യക്തമായി. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെയും മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ. സി. പ്രദീപ്കുമാർ, എ.എസ്.ഐ.മാരായ ഷമീർ, ഷൈജു പ്രശാന്ത്, സി.പി.ഒ. സഹീർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോഴിക്കോട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുക്കുപണ്ടം മോഷ്ടിച്ച് ട്രെയിനിൽ നിന്ന് ചാടി; തെങ്ങിൽനിന്ന് വീണെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയപ്പോൾ അറസ്റ്റ്
Next Article
advertisement
ഓട്ടിസം ബാധിതനായ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിന തടവ് 
ഓട്ടിസം ബാധിതനായ 10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിന തടവ്
  • ഓട്ടിസം ബാധിതനായ 10 വയസുകാരനെ പീഡിപ്പിച്ച അധ്യാപകന് 161 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു.

  • പത്തനംതിട്ടയിൽ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ.

  • കോടതി പ്രതികൾക്ക് പിഴയും, വിവിധ കുറ്റങ്ങൾക്ക് പത്ത് മുതൽ എഴുപത് വർഷം വരെ തടവും വിധിച്ചു.

View All
advertisement