പാലക്കാട്: ആലത്തൂർ തോണിപ്പാടത്ത് അയൽവാസികളുടെ അക്രമത്തിൽ ഗുരുതര പരിക്കേറ്റ വയോധികൻ കൊല്ലപ്പെട്ടു. തോണിപ്പാടം സ്വദേശി ബാപ്പുട്ടിയാണ് (63)കൊല്ലപ്പെട്ടത്. അയൽവാസിയായ അബ്ദുൾ റഹ്മാന്റെ വീട്ടിലെ തൊഴുത്തിൽ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ വൈകീട്ട് അബ്ദുറഹ്മാനും മക്കളായ ഷാജഹാൻ, ഷെരീഫ് എന്നിവർ ബാപ്പുട്ടിയുടെ വീട് കയറി അക്രമിക്കുകയായിരുന്നു. ഇവർ മൂന്നു പേരും പൊലീസ് കസ്റ്റഡിയിലാണ്.
ആക്രമണത്തിൽ ബാപ്പുട്ടിയുടെ ഭാര്യ ബീക്കുട്ടി, മക്കളായ ഷമീറ, സലീന എന്നിവർക്കും പരുക്കുണ്ട്. ബാപ്പുട്ടിയെ മർദിച്ച കേസിൽ അബ്ദുറഹ്മാനെ മുൻപും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 22 ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും സംഘർഷമുണ്ടായത്.
Also Read-ജാതകം നോക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പൂജാരി അറസ്റ്റില്‍
പാലക്കാട് തന്നെ മറ്റൊരു സംഭവത്തിൽ, മന്ദത്ത് കാവിന് സമീപം യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആലത്തൂർ തോണിപ്പാടത്ത് അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വയോധികനും കൊല്ലപ്പെട്ടു.
രാവിലെ ആറു മണിയോടെയാണ് മന്ദത്ത്ക്കാവിന് സമീപം ചോറക്കാട് യുവതിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന ഇവരെയും ഭർത്താവെന്ന് കരുതുന്ന മറ്റൊരാളെയും ഇന്നലെ രാത്രി സംഭവ സ്ഥലത്ത് കണ്ടവരുണ്ട്.
മുൻപും ഈ മേഖലയിൽ ഇവർ വരാറുണ്ടെന്നും നാട്ടുകാർ പറയുന്നു. മൃതദേഹത്തിന് സമീപം മദ്യക്കുപ്പിയും കത്തിയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കത്തി കൊലപാതകത്തിന് ഉപയോഗിച്ചതല്ലെന്ന് പൊലീസ് പറയുന്നു. ആലത്തൂർ ഡിവൈഎസ്പി കെ.ഒ ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനകൾ നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.