മദ്യപാനത്തെ തുടർന്ന് തർക്കം; ഇടുക്കി ചെമ്മണ്ണാറില്‍ അച്ഛന്റെ വെട്ടേറ്റ മകന്‍ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ്, അച്ഛന്‍ തമ്പിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജെനീഷ്, തമ്പിയേയും കുട്ടികളേയും മര്‍ദ്ദിച്ചു
ഇടുക്കി ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. മൂക്കനോലിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ജെനീഷിന്റെ പിതാവ് തമ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ്, അച്ഛന്‍ തമ്പിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജെനീഷ്, തമ്പിയേയും കുട്ടികളേയും മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന്, സമീപത്തിരുന്ന വാക്കത്തിയെടുത്ത് തമ്പി വീശുകയും, ജെനീഷിന്റെ കൈയില്‍ മുറിവേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ, ജെനീഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കും കൊണ്ടു പോയി
. കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് രാവിലെയാണ് മരണം സംഭവിച്ചത്. വെട്ടേറ്റതാണോ, മരണ കാരണം എന്നത് വ്യക്തമല്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ, മരണ കാരണം വ്യക്തമാകൂ എന്ന് പോലിസ് അറിയിച്ചു. തമ്പിയെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയിലെടുത്തു.
Location :
First Published :
November 10, 2022 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപാനത്തെ തുടർന്ന് തർക്കം; ഇടുക്കി ചെമ്മണ്ണാറില്‍ അച്ഛന്റെ വെട്ടേറ്റ മകന്‍ മരിച്ചു


