advertisement

'നിയമം പാലിക്കാനാവില്ലെങ്കിൽ ഇന്ത്യ വിടാം'; വാട്സാപ്പിനോട് സുപ്രീം കോടതി

Last Updated:

വിഷയത്തിൽ വിശദമായ വാദം കേട്ട സുപ്രീം കോടതി, കേസിൽ ഫെബ്രുവരി 10-ന് അന്തിമ ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്

News18
News18
ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാൻ തയ്യാറല്ലെങ്കിൽ രാജ്യം വിട്ടുപോകാമെന്ന് സോഷ്യൽ മീഡിയ ഭീമന്മാരായ വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വാട്സാപ്പിന്റെ വിവാദമായ 2021-ലെ സ്വകാര്യതാ നയവുമായി (Privacy Policy) ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മെറ്റയുമായി പങ്കുവെക്കുന്നതിനെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് മെറ്റയും വാട്സാപ്പും നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
വാട്സാപ്പ് വിവരങ്ങൾ മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. "രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ ആരെയും അനുവദിക്കില്ല. ഇവിടുത്തെ നിയമങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇവിടം വിട്ടുപോകാം," എന്ന് കോടതി കർശനമായി പറഞ്ഞു.
advertisement
വിഷയത്തിൽ വിശദമായ വാദം കേട്ട സുപ്രീം കോടതി, കേസിൽ ഫെബ്രുവരി 10-ന് അന്തിമ ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യതാ നയത്തിൽ മാറ്റം വരുത്താൻ കമ്പനികൾ നിർബന്ധിതരാകുമോ എന്ന് അന്നറിയാം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
'നിയമം പാലിക്കാനാവില്ലെങ്കിൽ ഇന്ത്യ വിടാം'; വാട്സാപ്പിനോട് സുപ്രീം കോടതി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement