നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാവി വധുവുമായി യുവാവ് ഷോപ്പിങ്ങിന് പോയി; വിവാഹത്തിന് അഞ്ച് ദിവസം മുമ്പ് യുവതി കൊല്ലപ്പെട്ട നിലയിൽ

  ഭാവി വധുവുമായി യുവാവ് ഷോപ്പിങ്ങിന് പോയി; വിവാഹത്തിന് അഞ്ച് ദിവസം മുമ്പ് യുവതി കൊല്ലപ്പെട്ട നിലയിൽ

  ടീനയുടെ അമ്മയാണ് രാവിലെ 11 മണിയോടെ അടുത്തുള്ള ബസ് സ്റ്റാന്റിൽ എത്തിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഉത്തർപ്രദേശ്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഭാവി വധുവിനെ കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയിൽ യുവതിയുടെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്.

   ടീന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച ഭാവിവരനായ ജിതിൻ ഷോപ്പിങ്ങിന് പോകാനായി ടീനയെ വീട്ടിൽ നിന്നും പുറത്തിറക്കുകയായിരുന്നു. വിവാഹത്തിനുള്ള വസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് യുവാവ് പെൺകുട്ടിയെ പുറത്തിറക്കിയത്. ടീനയുടെ അമ്മയാണ് രാവിലെ 11 മണിയോടെ അടുത്തുള്ള ബസ് സ്റ്റാന്റിൽ എത്തിച്ചത്.

   ഇതേ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് ടീനയുടെ മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. മൃതേദഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ ജിതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

   ടീനയുമായുള്ള വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ലെന്നും വിവാഹം മുടക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ മകളുടേത് പ്രണയ വിവഹാമായിരുന്നുവെന്നും വിവാഹത്തിന് താത്പര്യമില്ലെങ്കിൽ ജിതിന് നേരത്തേ പറയാമായിരുന്നുവെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

   You may also like:ഈ ഗ്രാമത്തിൽ ജാതിയ്ക്കും മതത്തിനും സ്ഥാനമില്ല; നാല് മുസ്ലീം കുടുംബങ്ങൾക്കായി പള്ളി പണിയാൻ നാട്ടുകാർ

   സംഭവ ദിവസം ടീനയ്ക്കൊപ്പം ഷോപ്പിങ്ങിന് എന്നു പറഞ്ഞ് ഇറങ്ങിയ ജിതിൻ തനിച്ചായിരുന്നു തിരിച്ചു വന്നത്. മകൾ തിരിച്ചെത്താതിനെ തുടർന്ന് മാതാപിതാക്കളും ബന്ധുക്കളും അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായ വാർത്ത വരുന്നത്.

   സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

   പട്ടാമ്പിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു; ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ

   പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമായത്. സംഭവത്തിൽ ആശുപത്രി അധികൃതർ ക്കെതിരെ ബന്ധുക്കൾ പരാതി നൽകി.

   ഇന്നലെ രാത്രി പട്ടാമ്പി സേവന ആശുപത്രിയിൽ വെച്ച് മരിച്ച ഒറ്റപ്പാലം മനിശ്ശേരി കുന്നുംപുറം ലക്ഷംവീട് കോളനി നിവാസി സുന്ദരിയുടെ മൃതദേഹമാണ് മോർച്ചറിയിൽ വെച്ച് എലി കരണ്ടത്. മൂക്കും കവിളും എലി കടിച്ചു മുറിച്ച് വികൃതമാക്കിയിട്ടുണ്ട്.

   ഹൃദയാഘാതത്തെ തുടർന്ന് സുന്ദരിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ സുന്ദരി മരിച്ചു. രാത്രി മൃതദേഹം കൊണ്ടുപോവാൻ ബുദ്ധിമുട്ടുള്ളതിനാൽ മോർച്ചറിയിൽ സൂക്ഷിയ്ക്കുകയായിരുന്നു. രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ മൃതദേഹത്തിന്റെ മൂക്കിൽ പ്ലാസ്റ്റർ ഒട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബന്ധുക്കൾ അത് മാറ്റാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് മൃതദേഹം എലി കരണ്ടതായി കണ്ടെത്തിയത്.

   സാധാരണ എട്ടുമണിയോടെയാണ്  മോർച്ചറിയിൽ നിന്നും മൃതദേഹം വിട്ടു നൽകുക. എന്നാൽ ഇന്ന് പുലർച്ചെ അഞ്ചു മണിയ്ക്ക് തന്നെ മൃതദേഹം കൊണ്ടുപോവാൻ ആശുപത്രി അധികൃതർ ബന്ധുക്കളോട് നിർദ്ദേശിച്ചു.

   തുടർന്ന്  ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം എലികരണ്ടത് ശ്രദ്ധയിൽപ്പെടുന്നത്.സംഭവത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ സംഭവം ഒറ്റപ്പെട്ടതാണെന്നും ഇങ്ങനെയുണ്ടായതിൽ ദു:ഖമുണ്ടെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
   Published by:Naseeba TC
   First published:
   )}