ബലാത്സംഗത്തിനിരയാക്കിയ യുവതിയെ വിവാഹം ചെയ്ത് ആറു മാസത്തിന് ശേഷം കൊലപ്പെടുത്തി
- Published by:Naseeba TC
- news18-malayalam
Last Updated:
പീഡന കേസിൽ പ്രതിയായിരുന്ന രാജേഷ് ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തി ഇതേ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു.
ന്യൂഡൽഹി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരത്തേ ഇതേ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയായിരുന്നു. ഡൽഹി സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് രാജേഷ് യുവതിയെ വിവാഹം ചെയ്തത്.
യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന രാജേഷ് ജയിൽ വാസം കഴിഞ്ഞ് തിരിച്ചെത്തി ഇതേ പെൺകുട്ടിയെ തന്നെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾ അറസ്റ്റിലാകുകയും ചെയ്തു.
കഴിഞ്ഞ വർഷം ജൂണിലാണ് രാജേഷിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഓഗസ്റ്റ് മാസത്തിൽ രാജേഷിനെ അറസ്റ്റ് ചെയ്തു. തിഹാർ ജയിലിലായിരുന്ന രാജേഷ് ഒക്ടോബറിൽ ജയിൽ മോചിതനായി. യുവതി പരാതി പിൻവലിച്ചതിനെ തുടർന്നാണ് ഇയാൾ ജയിൽ മോചിതനായത്. രാജേഷിനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതി പരാതി പിൻവലിച്ചത്.
advertisement
പിന്നാലെ 2020 ഡിസംബറിൽ ഇരുവരും വിവാഹിതരായെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വിവാഹശേഷം രാജേഷ് യുവതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ദിവസവും യുവതിയുമായി വഴക്ക് പതിവായിരുന്നു. ഒടുവിൽ സ്വന്തം വീട്ടിലേക്ക് മടങ്ങി വന്ന യുവതിയെ ഇയാൾ വീണ്ടും തിരിച്ചുവിളിച്ചു.
Also Read- ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് പൊലീസ്
ഇക്കഴിഞ്ഞ ജൂൺ 11 ന് ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിലുള്ള അമ്മയെ കാണാമെന്ന് പറഞ്ഞ് ഭാര്യയേയും കൂട്ടി രാജേഷ് പോയെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതിനു ശേഷം യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
advertisement
ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഫോൺ റെക്കോർഡുകളും പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ജൂൺ 12ന് നൈനിറ്റാളിലെ ഹനുമാൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഫോണിന്റെ അവസാനത്തെ ടവർ ലൊക്കേഷൻ. രാജേഷിന്റെ അവസാന ലൊക്കേഷനും ഇതുതന്നെയായിരുന്നു.
തുടർന്ന് രാജേഷിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ രാജേഷ് കൊലപാതകം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറയുന്നു. ഭാര്യയും അമ്മയും ചേർന്ന് തന്നെ പീഡിപ്പിച്ചതിനെ തുടർന്നാണ് കൊലപാതം നടത്തിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.
advertisement
ഭാര്യയെ കൊലപ്പെടുത്താൻ ഇയാൾ നേരത്തേ പദ്ധതിയിട്ടതായാണ് സൂചന. നൈനിറ്റാളിൽ നിന്നും 13 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ച രാജേഷ് ഭാര്യയേയും കൂട്ടി അടുത്തുള്ള ഗുഹയിലേക്ക് കയറി. ലൈംഗിക ബന്ധത്തിനു ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 201( തെളിവ് നശിപ്പിക്കൽ) തുടങ്ങിയ വകുപ്പുകൾ ചേർത്താണ് രാജേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
Location :
First Published :
July 27, 2021 12:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബലാത്സംഗത്തിനിരയാക്കിയ യുവതിയെ വിവാഹം ചെയ്ത് ആറു മാസത്തിന് ശേഷം കൊലപ്പെടുത്തി


