advertisement

മുങ്ങിമരണങ്ങൾ കൂടുന്നു; ജാഗ്രതൈ! ജില്ലാ കളക്ടറുടെ കർശന നിർദ്ദേശങ്ങൾ ഇങ്ങനെ

Last Updated:

അവധിക്കാലവും വിനോദസഞ്ചാര സമയങ്ങളും മുന്‍നിര്‍ത്തി മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടർ നിര്‍ദേശിച്ചു.

.
.
ജില്ലയില്‍ മുങ്ങിമരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ലാ കലക്ടർ അറിയിച്ചു. കുട്ടികളും യുവാക്കളും ഉള്‍പ്പെടെ വിവിധ പ്രായക്കാരില്‍ നിന്നുമാണ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അവധിക്കാലവും വിനോദസഞ്ചാര സമയങ്ങളും മുന്‍നിര്‍ത്തി മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ചു.
മുങ്ങിമരണങ്ങളുടെ പൊതുവായ കാരണങ്ങള്‍
1. നീന്തല്‍ അറിയുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത്.
2. നീന്തല്‍ അറിയാതെയോ പരിചയം കുറഞ്ഞ നിലയിലോ അപരിചിത ജലാശയങ്ങളിലോ ഇറങ്ങുന്നത്.
3. ലഹരിയുടെ സ്വാധീനത്തില്‍ ജലാശയങ്ങളില്‍ പ്രവേശിക്കുന്നത്.
4. വീടുകള്‍ക്കു സമീപമുള്ള കുളങ്ങള്‍, ജലാശയങ്ങള്‍ എന്നിവയില്‍ സുരക്ഷാ കൈവരികള്‍ ഇല്ലാത്തത് മൂലം കുട്ടികള്‍ വീഴുന്നത്.
5. ആഴമുള്ള ഭാഗങ്ങളില്‍ മുങ്ങാംകുഴി ഇടല്‍, നിരോധിത മേഖലകളില്‍ നീന്താന്‍ ശ്രമിക്കല്‍ തുടങ്ങിയ സാഹസിക പ്രവൃത്തികള്‍.
6. സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കല്‍.
advertisement
7. അപകടകരമായ സാഹചര്യങ്ങളില്‍ ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിക്കല്‍.
മുങ്ങിമരണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശങ്ങള്‍
1. അവധിക്കാല യാത്രകളില്‍ പോലും പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങാതിരിക്കുക. ഇറങ്ങേണ്ടി വന്നാല്‍ നല്ല നീന്തല്‍ പരിചയമുള്ള മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ മാത്രം പ്രവേശിക്കുക.
2. കുട്ടികള്‍ ജലാശയങ്ങള്‍ക്ക് സമീപം കളിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക. രക്ഷാപ്രവര്‍ത്തനത്തിനായി നേരിട്ട് വെള്ളത്തിലേക്ക് ചാടാതെ കമ്പ്, കയറു, തുണി മുതലായവ ഉപയോഗിച്ച് സഹായിക്കാന്‍ ശ്രമിക്കുക.
3. ബോട്ടിങ്, കയാക്കിങ് തുടങ്ങിയ വിനോദങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായി ധരിക്കുക.
advertisement
4. അപകട സാധ്യത കൂടുതലുള്ള മേഖലകളില്‍ തദ്ദേശസ്ഥാപനങ്ങള്‍ ബഹുഭാഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക.
5. വിനോദകേന്ദ്രങ്ങളിലുളള ജലാശയങ്ങളില്‍ പരിശീലനം നേടിയ ലൈഫ് ഗാര്‍ഡുമാരുടെയും സിവില്‍ ഡിഫെന്‍സ് വോളൻ്റിയര്‍മാരുടെയും സേവനം ഉറപ്പാക്കുക.
6. കുളങ്ങള്‍, ഉപേക്ഷിക്കപ്പെട്ട ക്വാറികള്‍ തുടങ്ങിയവ കൈവരികള്‍ സ്ഥാപിച്ച് സുരക്ഷിതമാക്കുക.
7. നീന്തല്‍ പഠനം പൊതുവായ രീതിയില്‍ പ്രോത്സാഹിപ്പിക്കുക.
ജലാശയങ്ങളില്‍ ജാഗ്രത പാലിച്ചാല്‍ പല ദുരന്തങ്ങളും ഒഴിവാക്കാനാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kollam/
മുങ്ങിമരണങ്ങൾ കൂടുന്നു; ജാഗ്രതൈ! ജില്ലാ കളക്ടറുടെ കർശന നിർദ്ദേശങ്ങൾ ഇങ്ങനെ
Next Article
advertisement
'അമേരിക്കയുമായി ചേർന്നുള്ള ആക്രമണം ഇറാനിലെ ഭീകര ഭരണകൂടമുയർത്തുന്ന ഭീഷണി ഇല്ലാതാക്കും' നെതന്യാഹു 
'അമേരിക്കയുമായി ചേർന്നുള്ള ആക്രമണം ഇറാനിലെ ഭീകര ഭരണകൂടമുയർത്തുന്ന ഭീഷണി ഇല്ലാതാക്കും' നെതന്യാഹു 
  • ഇസ്രായേൽ-അമേരിക്ക സംയുക്ത സൈനിക നടപടി ഇറാനിലെ ഭീകര ഭരണകൂടം ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കും

  • 47 വർഷമായി അയത്തുള്ള ഭരണകൂടം ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ ഭീഷണിയുയർത്തിയെന്ന് നെതന്യാഹു

  • ഇറാന്റെ ആണവായുധ ലക്ഷ്യങ്ങൾ ആഗോള സുരക്ഷയ്ക്കും ആഭ്യന്തര രാഷ്ട്രീയ മാറ്റത്തിനും വഴിതുറക്കും

View All
advertisement