advertisement

ഭാര്യയെ സംശയം; ഭർത്താവ് പുലര്‍ച്ചെ സ്വന്തംവീടിന് തീയിട്ടു ; ഭാര്യയ്ക്കും മകനും ഗുരുതരമായ പൊള്ളൽ

Last Updated:

തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പോലീസ് പിടികൂടി. രജനിയുടേയും സിജുവിൻ്റെയും രണ്ടാം വിവാഹമായിരുന്നു

സിജു പ്രസാദ്
സിജു പ്രസാദ്
‌പത്തനംതിട്ടയിൽ സ്വന്തം വീടിന് തീയിട്ട് മധ്യവയകൻ. ഭാര്യയോടുള്ള സംശയത്തെ തുടർന്നായിരുന്നു ഇത്. വകയാർ കൊല്ലംപടിയിൽ വീട്ടിൽ സിജു പ്രസാദാണ് ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ വീടിന് തീയിട്ടത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. പൊള്ളലേറ്റ രജനി (39)യും ഇളയ മകൻ പ്രണവും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പോലീസ് പിടികൂടി. രജനിയുടേയും സിജുവിൻ്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത് രാത്രി വീട്ടുകാർ ഉറങ്ങാൻ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു.
പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഭാര്യയുമായി സിജോ നിരന്തരം വാഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയിലും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു സിജുവിന് രജനിയിലുള്ള സംശയമാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഇയാളുടെ കൈയിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വീടിൻ്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.
advertisement
Summary: A middle-aged man set fire to his own house in Pathanamthitta. The incident was triggered by his suspicion regarding his wife. Siju Prasad, a resident of Vakayar Kollampady, set the house ablaze early Friday morning around 1:30 AM to vent his anger towards his wife. His wife, Rajani (39), and their son, Pranav, who sustained burn injuries, are currently undergoing treatment at the Taluk Hospital. Rajani has reportedly suffered approximately 40% burns.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ സംശയം; ഭർത്താവ് പുലര്‍ച്ചെ സ്വന്തംവീടിന് തീയിട്ടു ; ഭാര്യയ്ക്കും മകനും ഗുരുതരമായ പൊള്ളൽ
Next Article
advertisement
ഭാര്യയെ സംശയം; ഭർത്താവ് പുലര്‍ച്ചെ സ്വന്തംവീടിന് തീയിട്ടു ; ഭാര്യയ്ക്കും മകനും ഗുരുതരമായ പൊള്ളൽ
ഭാര്യയെ സംശയം; ഭർത്താവ് പുലര്‍ച്ചെ സ്വന്തംവീടിന് തീയിട്ടു ; ഭാര്യയ്ക്കും മകനും ഗുരുതരമായ പൊള്ളൽ
  • പത്തനംതിട്ടയിൽ ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീട്ടിൽ തീകൊളുത്തിയതായി പോലീസ് പറഞ്ഞു

  • ഭാര്യ രജനി, മകൻ പ്രണവ് എന്നിവർക്ക് ഗുരുതരമായ പൊള്ളലേറ്റു, താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്

  • തീകൊളുത്തിയ ശേഷം രക്ഷപ്പെട്ട ഭർത്താവ് സിജുവിനെ പോലീസ് പിടികൂടി, ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണ്

View All
advertisement