advertisement

വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

Last Updated:

തടയാനെത്തിയ മകളെയും പ്രതി വാക്കത്തികൊണ്ട് ആക്രമിച്ചു

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽക്കയറി വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ മൂവാറ്റുപുഴ പോലീസ് പിടികൂടി. മൂവാറ്റുപുഴ മുടവൂർ തവളക്കവല ഭാഗത്ത് തോളൻകരയിൽ (കാപ്പിൽ പുത്തൻപുരയിൽ) വീട്ടിൽ സജീവ് (56) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാവിലെ മുടവൂരിലെ വീട്ടിലെത്തിയ പ്രതി ഭാര്യയെ വാക്കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു.തടയാനെത്തിയ മകളെയും ആക്രമിച്ചു.ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിക്കായി പോലീസ് ഉടൻതന്നെ അന്വേഷണം ഊർജ്ജിതമാക്കുകയും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐമാരായ എം.വി ദിലീപ് കുമാർ, പി.സി ജയകുമാർ എന്നിവരും ബിബിൽ മോഹൻ, ഹാരിസ് എച്ച്, സന്ദീപ് ബാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
Next Article
advertisement
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
  • വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

  • തടയാനെത്തിയ മകളെയും പ്രതി വാക്കത്തികൊണ്ട് ക്രൂരമായി ആക്രമിച്ചതായി പോലീസ് അറിയിച്ചു

  • മൂവാറ്റുപുഴ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

View All
advertisement