പാലക്കാട്: മണ്ണാര്‍ക്കാട് (Mannarkkad) കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍ (Twin Murder Case) കോടതി ഇന്ന് വിധി പ്രസ്താവിക്കും. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സഹോദരങ്ങളും എ പി സുന്നി പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, കുഞ്ഞുഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി പറയുന്നത്. ശിക്ഷ സംബന്ധിച്ച വാദങ്ങള്‍ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. 2013 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കേസില്‍ ആകെ 27 പ്രതികളാണ് ഉള്ളത്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ ഒന്നാംപ്രതി. സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്. പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലയിൽ കലാശിച്ചത്. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുമ്പ് മരിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍, വിചാരണ ജുവൈനല്‍ കോടതിയില്‍ തുടരുകയാണ്.
2013ലാണ് കല്ലംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48)യും സഹോദരന്‍ നൂറുദ്ദീനും(42) വീടിനു സമീപം കൊല്ലപ്പെടുന്നത്. 2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കുടുംബാംഗങ്ങൾ നോക്കിനിൽക്കെ പഞ്ചായത്ത് പ്രസിഡന്റിനെ 10 അംഗ സംഘം കൊലപ്പെടുത്തി
കുടുംബാംഗങ്ങൾ നോക്കിനിൽക്കെ, പഞ്ചായത്ത് പ്രസിഡന്റിനെ പത്തംഗ സംഘം കൊലപ്പെടുത്തി. തമിഴ്‌നാട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ, തിരുവള്ളൂർ ജില്ലയിലെ മിഞ്ഞൂർ ടൗണിൽ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ.) പഞ്ചായത്ത് പ്രസിഡന്റിനെ ഒരു സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.
ഞായറാഴ്‌ച രാത്രിയാണ് സംഭവം നടന്നത്. കൊണ്ടക്കരയിലെ പഞ്ചായത്ത് പ്രസിഡന്റ് കെ. മനോഹരൻ (44) ആണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ചാണ് പ്രതികൾ മനോഹരനെ വെട്ടിക്കൊന്നത്.
മനോഹരൻ തന്റെ വാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു കൊലപാതകം. കുരുവിമേടിന് സമീപം എ.ഐ.എ.ഡി.എം.കെ. നേതാവിനെ സംഘാംഗങ്ങൾ വഴിയിൽ തടഞ്ഞു. ഒരു ട്രക്കിലുണ്ടായിരുന്ന പ്രതികൾ ഇറങ്ങി മനോഹരനെ കൊലപ്പെടുത്തി സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
2021 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ ഒരു സംഭവത്തിൽ, തൂത്തുക്കുടി ജില്ലയിലെ ഏറലിന് സമീപം പൊൻസീലൻ എന്ന മറ്റൊരു എ.ഐ.എ.ഡി.എം.കെ. പഞ്ചായത്ത് പ്രസിഡന്റ് വെട്ടേറ്റു മരിച്ചിരുന്നു. പൊൻസീലൻ അഗരം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2017ൽ അഗരത്തിൽ പി. ലെനിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാനാണ് രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് തവാസി കാണിയുടെ വീട്ടിലാണ് പൊൻസീലൻ കൊല്ലപ്പെട്ടത്. അനധികൃത മണൽ ഖനനത്തിന്റെ പേരിൽ ലെനിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് പൊൻസീലൻ. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന, കൊലപാതകം, കലാപം തുടങ്ങിയ കുറ്റങ്ങൾക്കും പൊൻസീലനെതിരെ കേസെടുത്തിട്ടുണ്ട്. 2016ൽ നടന്ന മറ്റൊരു സംഭവത്തിൽ തിരുവള്ളൂർ ജില്ലയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് തങ്കരാജ് കൊല്ലപ്പെട്ടിരുന്നു. കൂട്ടുകാർക്കൊപ്പം നടന്നുപോകുമ്പോഴായിരുന്നു കൊലപാതകം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mannarkkad, Murder case, Palakkad