Blackmailing | സ്വകാര്യ ചിത്രങ്ങൾ കാട്ടി സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി; എം.ബി.എ. വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു
- Published by:user_57
- news18-malayalam
Last Updated:
ശനിയാഴ്ച രാവിലെ മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നയാളെ വീട്ടുകാർ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്
സുഹൃത്തുക്കൾ തന്റെ സ്വകാര്യ നിമിഷങ്ങളുടെ (private moments) ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ (blackmail) ചെയ്ത് പണം തട്ടാൻ ശ്രമിച്ചെന്ന് ആരോപിച്ച് 26 കാരനായ എംബിഎ വിദ്യാർത്ഥി (MBA student) ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് (suicide attempt) പോലീസ്. തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ (Delhi) ആർകെ പുരത്തുള്ള തന്റെ വസതിയിലാണ് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെ മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്നയാളെ വീട്ടുകാർ കണ്ടെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. പോലീസ് കണ്ടെടുത്ത കുറിപ്പിൽ, താൻ കള്ളനല്ലെന്നും തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നവരെ ശിക്ഷിക്കണമെന്നും പോലീസുകാരോട് വിദ്യാർത്ഥി ആവശ്യപ്പെട്ടു.
ബ്ലാക്ക്‌മെയിൽ ചെയ്ത് ഉപദ്രവിച്ചതിന് സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്എച്ച്ഒ) വിദ്യാർത്ഥിയുടെ കുടുംബാംഗങ്ങളും കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ ക്ലിപ്പിൽ, ഇയാളുടെ കുടുംബാംഗങ്ങൾ എസ്എച്ച്‌ഒയുമായി തർക്കത്തിൽ ഏർപ്പെടുന്നതായി കാണപ്പെട്ടു.
advertisement
അതേസമയം, മൊഴി രേഖപ്പെടുത്തുന്നതിനായി എസ്എച്ച്ഒ ഇയാളുടെ കുടുംബാംഗങ്ങളെ കാണാൻ പോയിരുന്നതായും ഉദ്യോഗസ്ഥനെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചതായും പോലീസ് പറഞ്ഞു. “എംബിഎ വിദ്യാർത്ഥിയുടെ പരാതിയിൽ അപഹരിക്കല്‍ കുറ്റം ചുമത്തി ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എസ്എച്ച്ഒ ആരോടും മോശമായി പെരുമാറിയിട്ടില്ല. എംബിഎ വിദ്യാർത്ഥി വിഷ പദാർത്ഥം കഴിച്ചതായി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇയാളുടെ ആരോഗ്യനിലയിൽ സ്ഥിരതയുണ്ട്. ഞങ്ങൾ വിഷയം പരിശോധിച്ചുവരികയാണ്, ”ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാസങ്ങളായി വിദ്യാർത്ഥി പീഡിപ്പിക്കപ്പെടുകയാണെന്ന് വീട്ടുകാർ ആരോപിച്ചു. വിദ്യാർത്ഥിയുടെ സമ്മതമില്ലാതെ സുഹൃത്തുക്കൾ അയാളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകൾ എടുക്കുകയും അവ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് കുടുംബം ആരോപിച്ചു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: An MBA student from Delhi tried to end life allegedly after his friends threatened him using pics from private moments taken without consent. He left a note for the policemen to bring the culprits under law. However, the family of the student raised allegations against a cop for misbehaving with him
Location :
First Published :
Feb 07, 2022 7:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Blackmailing | സ്വകാര്യ ചിത്രങ്ങൾ കാട്ടി സുഹൃത്തുക്കൾ ഭീഷണിപ്പെടുത്തി; എം.ബി.എ. വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു








