'ശബരിമല'വിഷയത്തിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം
Last Updated:
കോഴിക്കോട് : ശബരിമലയിൽ വിഷയാധിഷ്ഠിതമായി സമരം കൊണ്ടു പോകുന്നതിൽ ബിജെപി നേതൃത്വം പരാജയപ്പെട്ടുവെന്ന് വിമർശനം. കളിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനം ഉയർന്നത്.
ശബരിമല വിഷയത്തിൽ ഉറച്ച നിലപാടെടുക്കുന്നതിലുണ്ടായ വീഴ്ചയും നേതാക്കളുടെ അനവസരത്തിലുള്ള പ്രതികരണവും പൊതുവിൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ആചാരലംഘനമുയർത്തി കാട്ടി ആരംഭിച്ച സമരം അതേരീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും ബിജെപിയുടെ നിലപാടുകൾ ശരിയായ അർത്ഥത്തിൽ ജനങ്ങളിലേക്കെത്തിക്കുന്നതിൽ സംസ്ഥാന അധ്യക്ഷന്റെ പല പരാമർശങ്ങളും തടസമായെന്നും വിമർശനം ഉയർന്നു. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം ഉചിതമായില്ലെന്ന് വാദവും ജില്ലാ പ്രസിഡന്റുമാർ പങ്കെടുത്ത യോഗത്തിൽ ഉയർന്നു. സമരത്തിന്റെ വേദി മാറ്റുന്നതോടെ സമരം ദുർബലമാകുമെന്നായിരുന്നു ഇവരുടെ അഭിപ്രായം.
advertisement
ബിജെപി പ്രവർത്തകർ അല്ലാത്ത വിശ്വാസികളും സമരത്തിനൊപ്പം നിന്നെങ്കിലും അവരെ ചേർത്തു നിർത്താൻ നേതൃത്വം പരാജയപ്പെട്ടു. യുവതീ പ്രവേശനവും ആചാരലംഘനവും മുൻനിർത്തിയ വിഷയാധിഷ്ഠിത സമരത്തിൽ നിന്നും പിന്നോട്ട് പോയത് പൊതുസമൂഹത്തിൽ ക്ഷീണമുണ്ടാക്കിയെന്ന ആരോപണവും നേതൃയോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ഉന്നയിച്ചു.
അതേസമയം ശബരിമല വിഷയത്തിൽ പാർട്ടിക്കുള്ളിൽ വിഭാഗീയതയും രൂക്ഷമാവുകയാണ്. കോഴിക്കോട് ഉണ്ടായിട്ടും കോർ കമ്മിറ്റി അംഗം കൂടിയായ വി.മുരളീധരൻ യോഗത്തിൽ പങ്കെടുക്കാത്തതും ഇതിനെ സൂചനയായാണ് കരുതപ്പെടുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെയെന്ന് തോന്നിക്കുന്ന തരത്തിൽ വി മുരളീധരൻ നടത്തിയ പ്രസ്താവന അനവസരത്തിലും നേത്യത്വത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെ ന്ന കുറ്റപ്പെടുത്തലും യോഗത്തിലുയർന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 01, 2018 7:40 AM IST