ഭാര്യയുമായി ബൈക്കിൽ പോയ യുവാവിന് നേരെ സദാചാര ആക്രമണം; ബോധം പോയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചതും അക്രമികൾ
- Published by:Naseeba TC
- news18
Last Updated:
അടിയേറ്റ് ബോധരഹിതനായ യുവാവിനെ മർദിച്ചവർ തന്നെ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്ന് കളയുകയും ചെയ്തു.
കൊച്ചി: ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്ന യുവാവിന് നേരെ സദാചാര ആക്രമണം. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. അടിയേറ്റ് ബോധരഹിതനായ യുവാവിനെ മർദിച്ചവർ തന്നെ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്ന് കളയുകയും ചെയ്തു.
പെരുമ്പാവൂരിന് സമീപം കുറുപ്പുംപടിയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഭാര്യയ്ക്കൊപ്പം സുഹൃത്തിന്റെ വീട്ടിൽ പോയി വരുന്ന വഴിയാണ് ആക്രമണമുണ്ടായത്. വീടിന് സമീപം വാഹനം എത്തിയപ്പോൾ ഭാര്യ വീടിന് അകത്തേയ്ക്ക് കയറിപ്പോയി. ഈ സമയമാണ് മൂന്നംഗ സംഘം യുവാവിനെ മർദിച്ചത്.
ALSO READ: 'പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞില്ല....' മോഷണത്തിനിടെ രാജ്യസ്നേഹം മൂത്ത കള്ളൻ സ്ഥലം വിട്ടത് ഒരു പെഗ്ഗുമടിച്ച്
മർദനത്തിൽ യുവാവിന്റെ തലയ്ക്കും കഴുത്തിനും പരിയ്ക്കേറ്റു. ബോധം പോയതോടെ ആക്രമിച്ചവർ തന്നെ യുവാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സംഘം കടന്നു കളയുകയായിരുന്നു.
advertisement
മദ്യപിച്ച് ബൈക്കില്‍നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് അക്രമികൾ പറഞ്ഞത്. യുവാവിനെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
കുറുപ്പുംപടി സ്വദേശികൾ തന്നെയാണ് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ കുറുപ്പുംപടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
First Published :
February 19, 2020 5:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുമായി ബൈക്കിൽ പോയ യുവാവിന് നേരെ സദാചാര ആക്രമണം; ബോധം പോയ യുവാവിനെ ആശുപത്രിയിൽ എത്തിച്ചതും അക്രമികൾ