മൂന്നര വയസുകാരിയുടെ മരണം: അബദ്ധം പറ്റിയതെന്ന് അച്ഛന്റെ ബന്ധു; ഒന്നരവർഷമായുള്ള ക്രൂരത
- Published by:Sneha Reghu
- news18-malayalam
Last Updated:
കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആർക്കും സംശയമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു പ്രതി കുറ്റകൃത്യം ആവർത്തിച്ചത്
എറണാകുളം: തിരുവാങ്കുളത്ത് പുഴയിലെറിഞ്ഞ് അമ്മ കൊലപ്പെടുത്തിയ മൂന്നര വയസുകാരിയെ പീഡനത്തിരയാക്കിയ അച്ഛന്റെ അടുത്ത ബന്ധുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ബന്ധു കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന്റെ തൊട്ടുമുന്‍പുള്ള ദിവസവും ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്ന് പൊലീസിനോട് സമ്മതിച്ചു.
എട്ടു മണിക്കൂർ നിണ്ട ചോദ്യം ചെയ്യലിൽ പ്രതി ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. തെളിവുകൾ സഹിതം നിരത്തിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. പ്രതി ലൈംഗിക വൈകൃതങ്ങളുള്ള ആളാണെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. അശ്ലീലദൃശ്യങ്ങളുടെ ശേഖരം തന്നെ ഫോണിലുണ്ടെന്നാണ് വിവരം. വീട്ടിൽ കുട്ടിയുമായി ഏറ്റവും അടുപ്പമുള്ളയാളാണ് പിതാവിന്റെ സഹോദരൻ. ഇത് മുതലെടുത്തായിരുന്നു പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്നാണ് വിവരം.
കഴിഞ്ഞ ഒന്നരവർഷമായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെവെന്നാണ് ചോദ്യം ചെയ്യലിൽ സമ്മതിച്ചത്. 'കുഞ്ഞ് കൊല്ലപ്പെട്ടല്ലോ, ഇനിയില്ലാല്ലോ...' എന്നൊക്കെ പറഞ്ഞാണ് പ്രതി കുറ്റം സമ്മതിച്ചത്. കുട്ടിയുടെ ദേഹത്തെ മുറിവുകളെക്കുറിച്ച് പോലീസ് ചോദിച്ചപ്പോൾ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് കുറ്റം സമ്മതിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
advertisement
കുഞ്ഞിന്റെ അടുത്ത ബന്ധുവായതിനാല്‍ ആർക്കും സംശയമുണ്ടാകില്ലെന്ന ധൈര്യത്തിലായിരുന്നു പ്രതി കുറ്റകൃത്യം ആവർത്തിച്ചത്. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് പുറത്തുവരുന്ന വിവരം. പീഡനവിവരം കുട്ടി അമ്മയോട് പറഞ്ഞിരുന്നതായും സൂചനയുണ്ട്.
Location :
Ernakulam,Kerala
First Published :
May 22, 2025 12:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൂന്നര വയസുകാരിയുടെ മരണം: അബദ്ധം പറ്റിയതെന്ന് അച്ഛന്റെ ബന്ധു; ഒന്നരവർഷമായുള്ള ക്രൂരത