ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ലോക്കറിൽ വച്ച 13.5 പവൻ മോഷണം പോയി
- Published by:Nandu Krishnan
- news18-malayalam
Last Updated:
അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ഇടത്തുനിന്നാണ് സ്വർണം മോഷണം പോയത്
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ലോക്കറിൽ വച്ച 13.5 പവൻ സ്വർണം മോഷണം പോയതായി പരാതി. ശ്രീകോവിലിന് സ്വർണം പൂശാനായി സൂക്ഷിച്ച 13.5 പവൻ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. വ്യാഴാഴ്ചയാണ് മോഷണം നടന്നതെന്നാണ് വിവരം. അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഉള്ള ഇടത്തുനിന്നാണ് സ്വർണം മോഷണം പോയത്.
സ്വർണം എടുക്കാനായി വന്നപ്പോഴാണ് മോഷണവിവരം അധികൃതർ അറിയുന്നത് അറിയുന്നത്. സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് .സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിസി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരിയാണ്.
Location :
Thiruvananthapuram,Kerala
First Published :
May 10, 2025 6:55 PM IST