ലോൺ ആപ്പ് തട്ടിപ്പ്: വിദേശ ബാങ്കുകൾ വഴി ചൈനയിലേക്ക് വെളുപ്പിച്ച് കടത്തിയത് 3000 കോടിയിലധികമെന്ന് ഇഡി

Last Updated:

ചൈനീസ് വായ്പ, നിക്ഷേപ ആപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകളുമായി ഇഡി

ചൈനീസ് വായ്പ, നിക്ഷേപ ആപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ സുപ്രധാന തെളിവുകളുമായി ഇഡി. 10 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ചില സ്വകാര്യ, വിദേശ ബാങ്കുകൾ വഴി ഏകദേശം 3000 കോടിയിലധികം രൂപ ചൈനയിലേക്ക് വെളിപ്പിച്ച് കടത്തിയതായാണ് കണ്ടെത്തൽ. ഇതിൽ 1400 കോടി രൂപ മുംബൈയിൽ ബ്രാഞ്ചുള്ള ഒരു വിദേശ ബാങ്ക് വഴിയാണ് കടത്തിയിരിക്കുന്നത്. ഈ പണമിടപാടുകളെല്ലാം ചൈനയിലേക്ക് ആണ് എത്തിയിരിക്കുന്നതെന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതേസമയം ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത 25 കേസുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ഇഡി അന്വേഷണം ആരംഭിച്ചത്. ചൈനയിലേക്ക് കള്ളപ്പണം വെളിപ്പിച്ചത്തിന്റെ ഞെട്ടിക്കുന്ന രേഖകൾ പുറത്തുവന്നതോടെ ധനമന്ത്രാലയം ഉൾപ്പെടെ കേസിന്റെ അന്വേഷണം ശക്തമാക്കുകയും കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരുകയാണെന്നുമാണ് റിപ്പോർട്ട്‌. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) നാല് കേസുകളിലും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) പ്രകാരം രണ്ട് കേസുകളിലുമാണ് ഇഡി അന്വേഷണം ആരംഭിച്ചത്.
advertisement
ഇതിൽ കള്ളപ്പണം വെളുപ്പിച്ച ആകെ തുകയിൽ 40.20 കോടി രൂപ ക്രിപ്‌റ്റോകറൻസി വഴിയാണ് കൈമാറിയത്. നിയമവിരുദ്ധമായി കടത്തുന്ന പണത്തിന്റെ ഉറവിടം മറച്ചു വയ്ക്കാൻ ആണ് ക്രിപ്റ്റോ കറൻസി വ്യാപകമായി ഉപയോഗിച്ചിരിക്കുന്നതെന്നും ഇതിനായി പ്രതികൾ വിവിധ തന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ കള്ളപ്പണം വെളിപ്പിക്കുന്നതിനായി 300 ചെറുകിട കമ്പനികളെയും പകരക്കാരായി ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തി.
അതേസമയം രജിസ്റ്റർ ചെയ്ത ആറു കേസുകളിലും ഭീഷണിപ്പെടുത്തൽ, ബ്ലാക്ക്‌മെയിൽ ചെയ്യൽ, ഡാറ്റ പിടിച്ചെടുക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, ഏഴ് ദിവസത്തിനുള്ളിൽ 40% പലിശ ഈടാക്കൽ എന്നിവയായിരുന്നു ഈ ആപ്പുകൾക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ. ഇതു കൂടാതെ കള്ളപ്പണം വെളുപ്പിക്കൽ, ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം എന്നിവയെ കുറിച്ചുള്ള സമഗ്രമായ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് പിന്നീട് ചൈനയിലേക്ക് വരെയും എത്തി നിൽക്കുന്നത്.
advertisement
എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇനിയും കൂടുതൽ വിവരങ്ങൾ പുറത്തു വരാനുണ്ട്. ചില പ്രമുഖ ഫിൻ‌ടെക്, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുമായി (എൻ‌ബി‌എഫ്‌സി) ബന്ധമുള്ള നൂറുകണക്കിന് വായ്പ, നിക്ഷേപ ആപ്പ് ഓപ്പറേറ്റർമാരും കമ്പനികളും കൂടാതെ സൂറത്ത് ആസ്ഥാനമായുള്ള ഒരു വജ്ര വ്യാപാരിയും ചൈനീസ് പൗരന്മാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതിലൂടെ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ ചൈനീസ് പൗരന്മാർ ഒരു റാക്കറ്റ് രൂപീകരിച്ചതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
advertisement
കൂടാതെ ഈ ആപ്പുകളിൽ സുരക്ഷിതമല്ലാത്ത പേ ബട്ടൺ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തുകയും ഇത് ഉപയോക്താവിനെ ലോഗിൻ ചെയ്യാതെ തന്നെ പണമടയ്ക്കാൻ അനുവദിക്കുകയും ചെയ്തിരുന്നു. പേയ്‌മെന്റ് ഗേറ്റ്‌വേകൾ ഉപയോഗിച്ച് സൃഷ്‌ടിച്ച മർച്ചന്റ് ഐഡികൾ ലഭിക്കാൻ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ ( എൻബിഎഫ്‌സി) സഹായവും ചൈനീസ് പൗരന്മാർക്ക് ലഭിച്ചിട്ടുണ്ട്. നിലവിൽ ഒന്നിലധികം എൻ‌ബി‌എഫ്‌സികളും ഫിൻ‌ടെക് കമ്പനികളും ഇതിനെ തുടർന്ന് നിരീക്ഷണത്തിൽ ആണെന്നും ഇഡി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലോൺ ആപ്പ് തട്ടിപ്പ്: വിദേശ ബാങ്കുകൾ വഴി ചൈനയിലേക്ക് വെളുപ്പിച്ച് കടത്തിയത് 3000 കോടിയിലധികമെന്ന് ഇഡി
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement