advertisement

കുട്ടികൾക്കിടയില്‍ ലഹരി വിൽപ്പന; കണ്ണൂരില്‍ കട നാട്ടുകാര്‍ അടിച്ചു തകർത്തു

Last Updated:

സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പടെ മാരക സ്വഭാവമുള്ള ലഹരി വസ്തുക്കൾ കടയില്‍ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു.

കണ്ണൂർ പയ്യന്നൂരിൽ കുട്ടികൾക്ക് ലഹരി വിൽപ്പന നടത്തിയ കട നാട്ടുകാര്‍ അടിച്ചു തകർത്തു. പയ്യന്നൂർ മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് ഇന്നലെ രാത്രിയോടെ ഒരു സംഘം നാട്ടുകാര്‍ തകർത്തത്. സ്കൂൾ വിദ്യാർത്ഥികൾക്കുൾപ്പടെ മാരക സ്വഭാവമുള്ള ലഹരി വസ്തുക്കൾ കടയില്‍ വിൽപ്പന നടത്തുന്നതായി പരാതി ഉണ്ടായിരുന്നു.
നേരത്തെ നഗരസഭയും എക്സൈസും ഇവിടെ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയും, പിഴയടപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം എക്സൈസ്സ് ഇവിടെ നിന്ന് വീണ്ടും ലഹരി വസ്തു പിടിച്ചെടുത്തതിന് പിന്നാലെയാണ് കടക്ക് നേരെ ആക്രമണം ഉണ്ടായത്. കടകൾ കേന്ദ്രീകരിച്ച് ലഹരി മിഠായികളുടെ വിൽപ്പനയും കൂടിവരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികൾക്കിടയില്‍ ലഹരി വിൽപ്പന; കണ്ണൂരില്‍ കട നാട്ടുകാര്‍ അടിച്ചു തകർത്തു
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement