നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | നവജാത ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

  Murder | നവജാത ശിശുവിനെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തി; അമ്മ അറസ്റ്റില്‍

  27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

  • Share this:
   റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ(Murder) കേസില്‍ അമ്മ അറസ്റ്റില്‍(Arrest). മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. റാന്നി പഴവങ്ങാടി താമസിക്കുന്ന കോട്ടയം സ്വദേശിനി ബ്ലസി(21)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

   കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ചനിലയില്‍ റാന്നി താലൂക്ക് ആശുപത്രിയല്‍ എത്തിച്ചത്. 27 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.

   സുഖമില്ലെന്ന് പറഞ്ഞാണ് ബ്ലസിയും ഭര്‍ത്താവ് ബെന്നി സേവ്യറും കുഞ്ഞിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമ്മയെ ചോദ്യംചെയ്തതോടെ കുഞ്ഞിനെ കൊലപ്പെടുത്തിയത് സമ്മതിക്കുകയായിരുന്നു.

   liquor smuggling | ചരക്ക്‌ലോറിയില്‍ മദ്യം കടത്താന്‍ ശ്രമം; 52 കുപ്പി മദ്യം പിടിച്ചെടുത്ത് പോലീസ്‌

   ചരക്കുലോറിയിലൂടെ കടത്താന്‍ ശ്രമിച്ച 52 കുപ്പി മദ്യം പിടിച്ചെടുത്ത് പോലീസ്. കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യമാണ് ആര്യങ്കാവ് എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്.

   പുതുച്ചേരിയില്‍ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. പുതുച്ചേരിയില്‍ മദ്യത്തിന് വില കുറവായതിനാല്‍ ഇവ കേരളത്തിലെത്തിച്ച് ഉയര്‍ന്നവിലയ്ക്ക് വില്‍പന നടത്തുകയായിരുന്നു ലക്ഷ്യം.

   ലോറി ഡ്രൈവറായ തമിഴ്‌നാട് നെയ് വേലി സ്വദേശി സുധാകരനെ (25) എക്‌സൈസ് അറസ്റ്റ് ചെയ്യുകയും ലോറിയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

   Also Read-Sexual Abuse | ബസിൽ കയറുന്നതിനിടെ വിദ്യാർഥിനിക്ക് ലൈംഗികാതിക്രമം; എഴുപതുകാരൻ അറസ്റ്റിൽ

   നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ക്യാബിനില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. ലോറിയില്‍ ചരക്ക് കയറ്റി അയച്ച കമ്പനിയുടെ മാനേജരാണ് മദ്യം നല്‍കിയതെന്നാണ് ഡ്രൈവറുടെ മൊഴി. ഇത് കൊല്ലത്ത് എത്തിക്കാനായിരുന്നു നിര്‍ദേശം.

   കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ബി.സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

   മദ്യം നല്‍കിയ മാനേജരെക്കുറിച്ചും കൊല്ലത്ത് മദ്യം വാങ്ങാനെത്തുന്ന ആളെക്കുറിച്ചും വരുംദിവസങ്ങളില്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. അസി. എക്‌സൈസ് ഇന്‍പക്ടര്‍ ഷിഹാബ്, സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മരായ ഷൈജു,വിഷ്ണു അശ്വന്ത് ,സുന്ദരം എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
   Published by:Jayesh Krishnan
   First published:
   )}