Ottapalam murder| ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത് വിദേശത്തേക്ക് പോകുന്നത് തടയാൻ ശ്രമിച്ചതിന്; മുഹമ്മദ് ഫിറോസിന്റെ മൊഴി
- Published by:Naseeba TC
- news18-malayalam
Last Updated:
കൊല്ലപ്പെട്ട ആഷിഖും പ്രതി മുഹമ്മദ് ഫിറോസും നിരവധി കേസുകളിൽ കൂട്ടുപ്രതി
ഒറ്റപ്പാലം: മോഷണ കേസ് പ്രതി ((Theft Case Accused))സുഹൃത്തിനെ കൊന്നു കുഴിച്ചു മൂടിയ കേസിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമം തടഞ്ഞതു കൊണ്ടാണ് സുഹൃത്തായ പാലപ്പുറം സ്വദേശി ആഷിഖിനെ കൊലപ്പെടുത്തിയതെന്ന് പ്രതി മുഹമ്മദ് ഫിറോസ് മൊഴി നൽകി. ഇരുവരും പ്രതികളായ കേസുകള്‍ ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് വ്യക്തമാക്കി ആഷിഖ് തർക്കമുന്നയിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
പാലപ്പുറം സ്വദേശി ആഷിഖിനെ മാസങ്ങൾക്ക് മുൻപ് കൊന്ന് കുഴിച്ചു മൂടിയ വിവരം ഇന്നലെയാണ് സുഹൃത്തായ മുഹമ്മദ് ഫിറോസ് പട്ടാമ്പി പൊലീസിനോട് വെളിപ്പെടുത്തിയത്. ഇരുവരും പ്രതിയായ മോഷണക്കേസിൽ മുഹമ്മദ് ഫിറോസ് അറസ്റ്റിലായതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. തുടർന്ന് പാലപ്പുറത്തെ സ്വകാര്യ തോട്ടത്തിൽ നിന്നും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
Also Read-ഡോക്ടർദമ്പതിമാരെ കെട്ടിയിട്ട് പണവും സ്വർണവുമടക്കം ഒന്നരക്കോടിയോളം രൂപയുടെ വസ്തുക്കൾ കവർന്നു
ആഷിഖും, മുഹമ്മദ് ഫിറോസും കഞ്ചാവ് കടത്ത്, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ്. ഒറ്റപ്പാലം, പട്ടാമ്പി സ്റ്റേഷനുകളിലായി ആറ് കേസാണുള്ളത്. കേസ് നടക്കുന്നതിനിടെ ഫിറോസ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ ഇവർ തമ്മിൽ തർക്കമായി. ഖത്തറിലേക്കുള്ള വിസയും വന്നിരുന്നു.
advertisement
Also Read-സുഹൃത്തിനെ കൊന്നുകുഴിച്ചിട്ടെന്ന മോഷണ കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
ഡിസംബര്‍ 17 ന് മദ്യപിക്കുന്നതിനിടെ കേസ് തനിക്ക് ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് പറഞ്ഞ് ആഷിഖ് വഴക്കുണ്ടാക്കി. വിദേശത്തേക്ക് പോകുന്നത് തടയുമെന്നും പറഞ്ഞു. തുടർന്ന് വലിയ വഴക്കാവുകയും തര്‍ക്കത്തിനിടെ ഫിറോസിന് നേരെ ആഷിഖ് കത്തിവീശുകയും ചെയ്തു. ഒഴിഞ്ഞു മാറിയ ഫിറോസ് കത്തിപിടിച്ചുവാങ്ങി ആഷിഖിനെ കുത്തിയെന്നാണ് മൊഴി.
മൃതദേഹം മുളത്തൂര്‍ തോടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ടു. പ്രതിയുടെ മൊഴി വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിയ്ക്കും.
Location :
First Published :
February 16, 2022 11:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Ottapalam murder| ആഷിഖിനെ കൊന്ന് കുഴിച്ചുമൂടിയത് വിദേശത്തേക്ക് പോകുന്നത് തടയാൻ ശ്രമിച്ചതിന്; മുഹമ്മദ് ഫിറോസിന്റെ മൊഴി