Theft| ഡോക്ടർദമ്പതിമാരെ കെട്ടിയിട്ട് പണവും സ്വർണവുമടക്കം ഒന്നരക്കോടിയോളം രൂപയുടെ വസ്തുക്കൾ കവർന്നു

Last Updated:

രാത്രി രണ്ടുമണിയോടെയാണ് നാലംഗസംഘം വീടിന്റെ മതിൽചാടി വളപ്പിൽ കടന്നത്.

പഴനി: സിനിമാ സ്റ്റൈലിൽ ഡോക്ടർമാരായ ദമ്പതിമാരെ (Doctor Couple) കെട്ടിയിട്ട് 280 പവൻ സ്വർണാഭരണങ്ങളും 25 ലക്ഷംരൂപയും ഇന്നോവ കാറും കൊള്ളയടിച്ചു. ദിണ്ടിഗൽ ജില്ലയിൽ പഴനിക്ക് സമീപം ഒട്ടൻച്ചത്രം- ധാരാപുരം റോഡിലെ വീട്ടിൽ താമസിക്കുന്ന ഡോ. ശക്തിവേൽ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്.
രാത്രി രണ്ടുമണിയോടെയാണ് നാലംഗസംഘം വീടിന്റെ മതിൽചാടി വളപ്പിൽ കടന്നത്. വാതിൽതകർത്ത് വീട്ടിനുള്ളിൽ കടന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. കാറിന്റെ താക്കോൽ കൈക്കലാക്കിയ സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന ശക്തിവേലിന്റെ കാറിൽ സ്വർണവും പണവുമായി രക്ഷപ്പെടുകയായിരുന്നു.
advertisement
ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ച ഡോ. ശക്തിവേൽ സംഭവം ദിണ്ടിഗൽ പോലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിർമിക്കുന്നതിനാൽ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയിൽപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു.
നാലുപേരും മുഖംമൂടി അണിഞ്ഞാണ് കവർച്ച നടത്തിയത്. വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്.
advertisement
സംഘത്തിലെ നാലുപേരും 25-30 ന് ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ദിണ്ടിഗൽ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണസംഘമെത്തി തെളിവുകൾ ശേഖരിച്ചു. വടക്കേ ഇന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞവർഷം ദിണ്ടിഗലിലെ വ്യവസായിയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Theft| ഡോക്ടർദമ്പതിമാരെ കെട്ടിയിട്ട് പണവും സ്വർണവുമടക്കം ഒന്നരക്കോടിയോളം രൂപയുടെ വസ്തുക്കൾ കവർന്നു
Next Article
advertisement
Weekly Love Horoscope October 20 to 26 | വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും ; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം :  പ്രണയവാരഫലം  അറിയാം
വിവാഹിതർക്ക് ഈ ആഴ്ച മികച്ചതായിരിക്കും; പ്രണയത്തിലേക്ക് പോകുന്നത് ഒഴിവാക്കണം: പ്രണയവാരഫലം അറിയാം
  • വിവാഹിതരായ മേടം രാശിക്കാർക്ക് ഈ ആഴ്ച മികച്ചതായിരിക്കും

  • ഇടവം രാശിക്കാർക്ക് ജോലിസ്ഥലത്ത് പ്രണയ സാധ്യത

  • മിഥുനം രാശിക്കാർക്ക് പ്രണയം ശോഭനമായിരിക്കും

View All
advertisement