'ജമന്തി ചെടി'യെന്ന് അമ്മയോട് പറഞ്ഞു; കഞ്ചാവ് വളർത്തിയതിന് യുവാവിനെ പൊലീസ് പിടിച്ചു
- Published by:user_49
- news18-malayalam
Last Updated:
വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ജമന്തിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു
ആലപ്പുഴ: നല്ലയിനം ജമന്തി ചെടിയെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് വീട്ടുമുറ്റത്ത് കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ അരൂര്‍ ഉടുമ്പുചിറ വീട്ടില്‍ വിനീഷിനെയാണ് അറസ്റ്റ് ചെയ്‌തത്.
ആരും തിരിച്ചറിയാതിരിയ്ക്കാന്‍ വീട്ടിലെ പൂച്ചെടികള്‍ക്കിടയിലാണ് യുവാവ് കഞ്ചാവ് ചെടി നട്ടത്. വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ജമന്തിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. എന്നാൽ പൊലീസ് പിടികൂടിയ ശേഷം കഞ്ചാവ് ചെടിയാണെന്ന് യുവാവ് തന്നെ കുറ്റസമ്മതം നടത്തി.
You may also like:ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്[NEWS]COVID 19| കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരായി മടക്കിഅയച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഒഡീഷ[NEWS]ബോറടി മാറ്റാൻ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി[NEWS]
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. ആന്റി നാര്‍കോട്ടിക് സ്‌ക്വാഡും അരൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 04, 2020 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജമന്തി ചെടി'യെന്ന് അമ്മയോട് പറഞ്ഞു; കഞ്ചാവ് വളർത്തിയതിന് യുവാവിനെ പൊലീസ് പിടിച്ചു